മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ 3 നായികമാര്‍; വരലക്ഷ്മി, പൂനം ബജ് വ, മഹിമ നമ്പ്യാര്‍
Apr 18, 2017, 11:37 IST
കൊച്ചി: (www.kasargodvartha.com 18.04.2017) അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തില്‍ മൂന്ന് നായികമാര്‍. വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ് വ എന്നിവരും, കൂടാതെ കാസര്‍കോട് സ്വദേശിനിയായ മഹിമ നമ്പ്യാരും ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നു. മമ്മൂട്ടിയുടെ കൂടെ സന്തോഷ് പണ്ഡിറ്റും മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
വരലക്ഷ്മി ശരത്കുമാര്‍ 'കസബ' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. 'വെനീസിലെ വ്യാപാരി' എന്ന ചിത്രത്തിലൂടെ പൂനം ബജ് വയും മമ്മൂട്ടിയുടെ നായികയായിട്ടുണ്ട്. ദിലീപ് നായകനായ കാര്യസ്ഥനുശേഷം മഹിമ നമ്പ്യാര്‍ അഭിനയിക്കുന്ന മലയാളചിത്രമാണിത്. കാര്യസ്ഥനില്‍ ദിലീപിന്റെ സഹോദരിയായാണ് മഹിമ വേഷമിട്ടത്.
മൂന്ന് നായികമാരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണെന്ന് സംവിധായകന്‍ അജയ് വാസുദേവന്‍ പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ കോളജാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഓണത്തിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടി കോളജ് അധ്യാപകനായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉദയകൃഷ്ണന്റേതാണ് തിരക്കഥ.
ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, പാഷാണം ഷാജി, ബിജു കുട്ടന്‍, അര്‍ജുന്‍, സുനില്‍ സുഗദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
മൂക്കിന്‍തുമ്പത്ത് ദേഷ്യമുള്ള പ്രൊഫസറായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാസ് ത്രില്ലറായ ചിത്രത്തിന്റെ പശ്ചാത്തലം ഗവണ്‍മെന്റ് കോളജാണ്. യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ലുക്കിലും ഭാവത്തിലുമടക്കം റഫ് ആന്‍ഡ് ടഫായ പ്രൊഫസറായാണ് മെഗാസ്റ്റാര്‍ എത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, Kerala, News, Kochi, Film, Entertainment, Cinema, Actor, Mammooty, Santosh, 3 heroins in Mammooty''s new film