city-gold-ad-for-blogger

പുഷ്പ 2 പ്രീമിയർ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം: നടൻ അല്ലു അർജുനെ പ്രതിചേർത്ത് ഹൈദരാബാദ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു

Police File Charge Sheet Naming Allu Arjun as Accused in Pushpa 2 Premiere Stampede Case
Image Credit: Facebook/Allu Arjun

● അപകടം നടന്ന സന്ധ്യ തിയേറ്റർ ഉടമയാണ് കേസിലെ ഒന്നാം പ്രതി.
● നടൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
● 2024 ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
● ദിൽഷുക്നഗർ സ്വദേശിനി രേവതിയാണ് സംവത്തില്‍ മരിച്ചിരുന്നത്.
● അപകടത്തിൽ രേവതിയുടെ മകന് ഗുരുതരമായി പരിക്കേറ്റിരുന്നു.
● നേരത്തെ അറസ്റ്റിലായ അല്ലു അർജുന് ഹൈകോടതി ജാമ്യം നൽകിയിരുന്നു.

ഹൈദരാബാദ്: (KasargodVartha) പുഷ്‍പ 2 സിനിമയുടെ പ്രീമിയര്‍ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഹൈദരാബാദ് പൊലീസാണ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അപകടം നടന്ന സന്ധ്യ തിയേറ്ററിന്‍റെ ഉടമയാണ് കേസിലെ ഒന്നാം പ്രതി. അല്ലു അർജുനെ കൂടാതെ അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. 2024 ഡിസംബർ 4-നായിരുന്നു കേസിനാസ്പദമായ സംഭവം. പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയപ്പോഴാണ് വൻ ജനത്തിരക്കുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരിക്കുകയും ഇവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

അപകടത്തിന് പിന്നാലെ, തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13-ന് വൈകിട്ടായിരുന്നു അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പിറ്റേന്ന് രാവിലെ തന്നെ തെലങ്കാന ഹൈകോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു.

തിയേറ്ററിൽ രാത്രി അല്ലു അർജുനൊപ്പമുണ്ടായിരുന്ന ബൗൺസർമാർ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുന്നതിന്‍റെയും, മരിച്ച രേവതിയെ എടുത്തു മാറ്റുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അല്ലു അർജുന്‍റെ സെക്യൂരിറ്റി മാനേജറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

പുഷ്പ 2 പ്രീമിയർ ഷോക്കിടെയുണ്ടായ മരണത്തിൽ അല്ലു അർജുനെ പ്രതിചേർത്ത വാർത്ത ഷെയര്‍ ചെയ്യൂ.

Article Summary: Hyderabad police filed a charge sheet against actor Allu Arjun and the theatre owner regarding the death of a woman during the Pushpa 2 premiere show stampede.

#AlluArjun #Pushpa2 #HyderabadPolice #SandhyaTheatre #StampedeCase #LegalNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia