കാസനോവ സംഗീത വിരുന്ന് സംഘടിപ്പിച്ചു
Aug 5, 2017, 19:16 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2017) കാസര്‍കോട്ടെ പാട്ട് കൂട്ടം ഒത്തുകൂടിയപ്പോള്‍ സംഗീത പ്രേമികള്‍ക്കത് കുളിര്‍മഴയായി. അനശ്വരഗായന്‍മാരായ മുഹമ്മദ് റഫിയുടെയും കിഷോറിന്റെയും ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെയും ഗാനങ്ങളും ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടുകളും തങ്ങള്‍ക്കും വഴങ്ങുമെന്ന് കഴിഞ്ഞ ദിവസം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ തിങ്ങിനിറഞ്ഞ കാസനോവയുടെ സംഗീത വിരുന്ന് തെളിയിച്ചു.
ഓരോ ഗാനങ്ങളും ഒന്നിനൊന്ന് മികച്ച് നിന്നു. നാനാതുറകളില്‍ ജോലി ചെയ്യുന്നവര്‍ വൈകുന്നേരങ്ങളില്‍ ഒത്തുകൂടി പാട്ട് പാടുന്നത് ഒരു തമാശയായിട്ട് കണ്ടിരുന്നുവെന്നും എന്നാല്‍ ഇവരുടെ ഓരോ പാട്ടും സംഗീതം നന്നായി പഠിച്ചവരെ പോലും അത്ഭുതപ്പെടുത്തുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു.
ഗള്‍ഫ് വ്യവസായി യഹ് യ തളങ്കര, കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ് ഐ പി അജിത്കുമാര്‍, നഗരസഭാ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം എന്നിവര്‍ വിശിഷ്ടാതിഥികളായി. എയിംസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ തളങ്കര പടിഞ്ഞാറിലെ സുലൈഖ, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എസ് സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ആര്‍ സി രമ്യശ്രീ, എസ് എസ് എല്‍ സിയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മുഹമ്മദ് റിസ് വാന്‍, സി ബി എസ് ഇ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച ഖദീജ ഫിദ എന്നിവരെ ആദരിച്ചു.
സമീര്‍ കാസനോവ അധ്യക്ഷത വഹിച്ചു. എന്‍ എം സുബൈര്‍ സ്വാഗതം പറഞ്ഞു. സുബൈര്‍ പുലിക്കുന്ന്, ഷാഫി തെരുവത്ത്, മാഹിന്‍ ലോഫ്, കെ എച്ച് അഷ്‌റഫ്, ഹമീദ് ഖാന്‍, യൂസുഫ് തളങ്കര, ഹംസ കണ്ടത്തില്‍, ഫൈസല്‍ കൊമ്പനടുക്കം, ആബിദ്, മുസ്തഫ, ശരീഫ് സാഹിബ് സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Programme, Entertainment, Inauguration, Casanova, Music, Song.