city-gold-ad-for-blogger

ബ്ലാക്ക് ഡേ; സിനിമാ ഷൂട്ടിംഗ് തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 11/08/2015) ചന്ദ്രഗിരി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്‌റഫ് ബംബ്രാണി മൂവീസ് നിര്‍മിക്കുന്ന 'ബ്ലാക്ക് ഡേ' എന്ന സിനിമയുടെ ഷൂട്ടിംഗ് കാസര്‍കോട്ട് ആരംഭിച്ചു. സിനിമ നടന്‍ സുധീഷ് മാങ്ങാട് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. കാസര്‍കോട് കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് സി.എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സി.ബി ഹനീഫ, അബ്ബാസ് ബീഗം, ജാബിര്‍ സുല്‍ത്താന്‍, അക്കൂ മേല്‍പ്പറമ്പ്, സിനിമയിലെ നായികാ ക്രിസ്റ്റിനാ വര്‍ഗീസ്, നായകന്‍ നിസാര്‍ എന്നിവര്‍ സംസാരിച്ചു. ഹാഷിം ബംബ്രാണി സ്വാഗതവും അഷ്‌റഫ് ബംബ്രാണി നന്ദിയും പറഞ്ഞു. ഹനീഫ് അരമന, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, എം.എ നിയാസ് മേല്‍പറമ്പ്, റസാഖ്, അബ്ദുല്ല ഉദുമ, ശിഹാബ് കടവത്ത്, റഫീഖ് മേല്‍പറമ്പ്, അലോക് ശിവാങ്കി കോഴിക്കോട്, നാസര്‍ ഒടയംചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മൂന്ന് മാസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമെന്നും സിനിമയിലെ മിക്ക അഭിനേതാക്കളും ഈ പ്രദേശത്തുകാരാണെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കാസര്‍കോട് പ്രദേശത്തെ സുന്ദരമായ പ്രകൃതി ദൃശ്യങ്ങള്‍ മുഴുവനായും പുറം ലോകത്തെ കാണിക്കാന്‍ ഈ സിനിമ ഉപകരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബാലപീഡനങ്ങളെയും വര്‍ത്തമാന സ്ത്രീ സമൂഹത്തിന്റെ സുരക്ഷിതമില്ലായ്മയെയും കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ സിനിമ.

ബ്ലാക്ക് ഡേ; സിനിമാ ഷൂട്ടിംഗ് തുടങ്ങി

ബ്ലാക്ക് ഡേ; സിനിമാ ഷൂട്ടിംഗ് തുടങ്ങി

Keywords : Kasaragod, Kerala, Entertainment, Film, Cinema Shooting, Chandragiri Creations, Black Day. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia