city-gold-ad-for-blogger

മലയാള ഗാനങ്ങളിലൂടെ മനം നിറച്ച് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

കൊച്ചി: (www.kasargodvartha.com 03.01.2017) ശാസ്ത്രീയ സംഗീതത്തിന്റെ അലയൊലി നിറച്ച് എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍. സംഗീത വിദ്യാര്‍ത്ഥിയായ ശ്രീഹരി എസ്, സംഗീതാധ്യാപകരായ പി ആര്‍ പ്രകാശ്, സ്വാതി രജീഷ് എന്നിവരാണ് ബുധനാഴ്ച 202ാം ലക്കത്തില്‍ പരിപാടി അവതരിപ്പിക്കാനെത്തിയത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി അവതരിപ്പിച്ചു വരുന്നത്.

മലയാള ഗാനങ്ങളിലൂടെ മനം നിറച്ച് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍


മലയാളത്തിലെ ക്ലാസിക്ക്, സെമി ക്ലാസിക്ക് പാട്ടുകളും യേശുദാസ് അനശ്വരമാക്കിയ ജബ് ദീപ് ജലെ ആനാ.. എന്ന ഹിന്ദി പാട്ടുമടക്കം 15 പാട്ടുകളാണ് ഇവര്‍ അവതരിപ്പിച്ചത്. നവതാഭിഷേകം കഴിഞ്ഞു... എന്ന ഗാനത്തോടെ ശ്രീഹരിയാണ് പരിപാടി തുടങ്ങിയത്. ആകെ എട്ടു ഗാനങ്ങള്‍ ശ്രീഹരി ആലപിച്ചു. കരുണാ മയനേ കാവല്‍ വിളക്കേ... എന്നു തുടങ്ങുന്ന ഗാനത്തോടെ തുടങ്ങിയ സ്വാതി രജീഷ് നാലു പാട്ടുകളാണ് ആകെ പാടിയത്. ഹൃദയസരസ്സിലേ... എന്ന യേശുദാസ് ഗാനത്തോടെയാണ് പി ആര്‍ പ്രകാശ് ആലാപനത്തിന് തുടക്കമിട്ടത്. ഇതടക്കം മൂന്ന് മെലഡികള്‍ അദ്ദേഹം സദസ്സിന് സമര്‍പ്പിച്ചു.

സ്‌കൂള്‍ കാലം മുതല്‍ക്കുതന്നെ സംഗീതത്തില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ശ്രീഹരി തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ടിവി ചാനലുകളിലെ സംഗീതപരിപാടികളിലെ നിറസാന്നിദ്ധ്യമായ അദ്ദേഹം നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. എറണാകുളം തൃക്കാക്കര സ്വദേശിയാണ്.

കൊച്ചി എളമക്കര സ്വദേശിയായ പി.ആര്‍ പ്രകാശ് സംഗീതാധ്യാപകനും സംഗീത സംവിധായകനുമാണ്. ആല്‍ബങ്ങളിലും ചാനല്‍ പരിപാടികളിലും ശ്രദ്ധേയ സാന്നിദ്ധ്യമാണദ്ദേഹം. സംഗീതാധ്യാപിക കൂടിയായ സ്വാതി രജീഷ് ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുമുണ്ട്. പിന്നണി ഗായികയെന്നതിനൊപ്പം ചാനല്‍ പരിപാടികളിലും സ്വാതി പങ്കെടുക്കാറുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kochi, Entertainment, Top-Headlines, news, Ernakulam, Biennale Music: Guru and pupil share stage for patients at General hospital

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia