city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചീ­മേ­നി തു­റ­ന്ന ജ­യി­ലിലെ ത­ട­വു­കാ­രു­ടെ പ­ഞ്ചാ­രി­മേ­ളം

ചീ­മേ­നി തു­റ­ന്ന ജ­യി­ലിലെ ത­ട­വു­കാ­രു­ടെ പ­ഞ്ചാ­രി­മേ­ളം ചെ­റു­വ­ത്തൂര്‍ : ചീ­മേ­നി തു­റ­ന്ന ജ­യി­ലി­ലെ 18 അ­ന്തേ­വാ­സി­കള്‍ ജോ­ലി ക­ഴി­ഞ്ഞു­ള്ള വി­ശ്ര­മവേ­ള ആ­ന­ന്ദ­മാ­ക്കാന്‍ ചെ­ണ്ട­മേ­ളം പ­ഠി­ക്കു­ക­യാണ്. ജ­യി­ലി­ലെ അ­ന്തേ­വാ­സിയാ­യ മാ­റാ­ട് സ്വ­ദേ­ശി ഇ.പി.ശ­ശി­യാണ് ത­ട­വു­കാ­രെ ചെ­ണ്ട­മേ­ളം പഠി­പ്പി­ക്കു­ന്ന­ത്.

42 ദിവ­സം നീ­ണ്ട പ­രി­ശീലനം ജ­യി­ലി­ലെ ആട് ­ഫാ­മി­നോ­ട്‌­ചേര്‍ന്നുള്ള ഷെ­ഡില്‍ വെ­ച്ചാ­ണ് ന­ട­ത്തു­ന്ന­ത്. ജ­യി­ലി­നു­ള്ളി­ലെ  ജോലികള്‍ ക­ഴി­ഞ്ഞ­തി­നു­ശേഷം നാ­ലു­മണി­യോ­ടു­കൂ­ടി­യാ­ണ് പ­രി­ശീല­നം ന­ട­ത്താന്‍ സമ­യം ക­ണ്ടെ­ത്തു­ന്നത്. കാ­ട്ടു­മ­ര­ങ്ങ­ളു­ടെ ക­മ്പു­കള്‍ ചെ­ണ്ട­ക്കോ­ലാ­ക്കി മ­ര­ക്ക­ട്ട­യി­ല­ടി­ച്ചാ­ണ് പ­രി­ശീല­നം ന­ട­ത്തു­ന്നത്.

പ­ഞ്ചാ­രി­മേളം, ചെ­മ്പ­ട എ­ന്നി­വ­ പ­രി­ശീ­ലി­ക്കു­ന്ന ത­ട­വു­കാര്‍ ഒ­രു­മാ­സ­ത്തി­നു­ള്ളില്‍ അ­ര­ങ്ങേ­റ്റം കു­റി­ക്കാന്‍ ക­ഴിയുമെ­ന്നാ­ണ് പ്ര­തീ­ക്ഷിക്കുന്ന­ത്. വി.ഐ.പി. സ­ന്ദര്‍­ശ­ന വേ­ള­യി­ലും, ജ­യി­ലി­ലെ പ­രി­പാ­ടി­കള്‍ക്കും മേ­ള­ക്കൊ­ഴു­പ്പേ­കാന്‍ ഇ­നി ത­ട­വു­കാ­ര്‍ മു­ന്നിലു­­ണ്ടാ­കും. ജ­യില്‍ സൂ­പ്ര­ണ്ടിന്റേയും,സ­ഹ ഉ­ദ്യോ­ഗ­സ്ഥ­രു­ടെയും നേ­തൃ­ത്വ­ത്തി­ലാ­ണ് ത­ട­വു­കാ­രു­ടെ ചെ­ണ്ട­മേളം. ചെ­ണ്ട­മേ­ളം സ്വ­ന്ത­മാ­ക്കു­ന്ന ഏ­ക ജ­യി­ലാ­യി ചീ­മേ­നി തു­റ­ന്ന ജ­യില്‍ മാ­റും.

Keywords  : Cheemeni, Jail, Study class, Work, Practice-Camp, Forest, Visit, Entertainment, Employees, Kerala, Band training of jail inmates

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia