Legal Proceedings | ബലാത്സംഗക്കേസ്: സിദ്ദീഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈകോടതി
● സിദ്ദിഖിനെതിരെയുള്ള യുവനടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്.
● പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: (KasargodVartha) ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. താൻ നിരപരാധിയാണെന്നും തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വാദിച്ചിട്ടും കോടതി സിദ്ദിഖിന്റെ ആവശ്യം അംഗീകരിച്ചില്ല.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് സിദ്ദിഖിനെതിരെയുള്ള യുവനടിയുടെ പരാതി. ഈ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്.
2019 മുതൽ തന്നെ യുവതി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും, പിന്നീട് മനഃപൂർവ്വം തന്നെ അപമാനിക്കാൻ വേണ്ടി ഈ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് സിദ്ദീഖ് വാദിച്ചത്, എന്നാൽ വിശദമായ വാദം കേട്ട ശേഷം കോടതി സിദ്ദീഖിന്റെ വാദം തള്ളുകയായിരുന്നു.
പരാതിക്കാരി സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടൽ മുറി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തിരുന്നെന്നും പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നും തെളിവെടുപ്പ് പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
#Siddique #AssultCase #HighCourt #KeralaNews #Celebrity #LegalBattle