Anti-drug message | ഡ്രഗ്സിനോട് നോ പറയാം; ശ്രദ്ധേയമായി ജയില്‍ അന്തേവാസികള്‍ ചെങ്കല്ലില്‍ കൊത്തിയെടുത്ത ലഹരി വിരുദ്ധ സന്ദേശം
Oct 4, 2022, 16:09 IST
കാസര്‍കോട്: (www.kasargodvartha.com) ലഹരിക്കെതിരെ ചെങ്കല്‍ ചീളുകളില്‍ തീര്‍ത്ത പ്രതിരോധവുമായി ഹോസ്ദുര്‍ഗ് ജില്ലാ ജയില്‍ അന്തേവാസികള്‍. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയാണ് ജയില്‍ തോട്ടത്തില്‍ അന്തേവാസികള്‍ ചെങ്കല്‍ കൊത്തി നോ ടു ഡ്രഗ്സ് എന്നെഴുതിയത്. ഹരിത കേരള മിഷന്, കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടു കൂടിയാണ് ജയില്‍ അന്തേവാസികള്‍ നിര്‍മ്മിതി നടത്തിയിരിക്കുന്നത്. മുന്‍പ് കോവിസ് പോരാളികക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ടും, യുദ്ധത്തിനെതിരെ നോ വാര് എന്ന് ചീരയിലും മനോഹരമായ സന്ദേശങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു.
അന്തേവാസികള്‍ക്ക് ലഹരിക്കെതിരെ ലഹരിയോട് വിട എന്ന പേരില്‍ എല്ലാ മാസങ്ങളിലും ബോധത്ക്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ട്. കുടുംബശ്രീ സ്നേഹിതയുമായി സഹകരിച്ച് ലഹരിക്ക് അടിമകളായ അന്തേവാസികള്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നുണ്ട്. അന്തേവാസികള്‍ക്കുള്ള ലഹരിയ്ക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സിന്റെയും ജയില്‍ തോട്ടത്തില്‍ നിര്‍മ്മിച്ച ലഹരിക്കെതിരെയുള്ള ലോഗോയുടെയും ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് 11 മണിക്ക് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന നിര്‍വ്വഹിക്കും.
നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ജയില്‍ സൂപ്രണ്ട് കെ.വേണു, അസി. സൂപ്രണ്ടുമാരായ വി.എന്‍. നവാസ് ബാബു, കെ.ജി.രാജേന്ദ്രന്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ കെ.ദീപു, എന്‍.വി.പുഷ്പരാജ്, എം.വി.സന്തോഷ്കുമാര്‍ പ്രമോദ് കുമാര്‍, അസി. പ്രിസണ്‍ ഓഫീസര്‍മാരായ യു. ജയാനന്ദന്, വിനീത് പിള്ള, സുര്‍ജിത്ത് , ബൈജു, കെ.വി.വിജയന്, വിപിന്‍, മധു, വിപിന്‍ പി.വി, അജീഷ്.പി.പി, രതീഷ്.പി.ആര് എന്നിവര്‍ പൂര്‍ണ സഹായം നല്കി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Jail, Accused, Drugs, Entertainment, Ganja, MDMA, Anti-drug message by jail inmates.
< !- START disable copy paste --> 