സിനിമാ താരം ശോഭന ഏപ്രില്‍ മൂന്നിന് നീലേശ്വരത്ത്
Mar 15, 2016, 11:30 IST
നീലേശ്വരം: (www.kasargodvartha.com 15/03/2016) പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ശോഭന ഏപ്രില്‍ മൂന്നിന് നീലേശ്വരത്ത് എത്തും. കലാമണ്ഡലം അജിതയുടെ നിയന്ത്രണത്തില്‍ നീലേശ്വരത്ത് പ്രവര്‍ത്തിച്ചു വരുന്ന നൃത്ത വിദ്യാലയത്തിന്റെ 25-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനാണ് ശോഭന എത്തുന്നത്.
തളിയില്‍ ക്ഷേത്രത്തിനടുത്ത് നൃത്തവിദ്യാലയത്തിനു വേണ്ടി പുതുതായി പണിത കെട്ടിടം ശോഭന തുറന്നുകൊടുക്കും. മൂന്നിന് സന്ധ്യക്ക് രാജാസ് ഹൈസ്കൂളിലാണ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം. തുടര്‍ന്ന് ശോഭനയും സംഘവും നൃത്തം അവതരിപ്പിക്കും. സീരിയല്‍ നടി ചാരുതയും ചടങ്ങിലെത്തും.
Keywords: Nileshwaram, Film, Entertainment, kasaragod, inauguration, Programme.