city-gold-ad-for-blogger
Aster MIMS 10/10/2023

Marco | 'മാര്‍കോ'യുടെ പുതിയ അപ്‌ഡേറ്റുമായി ഉണ്ണി മുകുന്ദന്‍

Actor Unni Mukundan's Marco film update out, Actor, Unni Mukundan, Marco, Film, Cinema, Update Out

*വലിയ മുതല്‍മുടക്കിലെത്തുന്ന ചിത്രമായിരിക്കും.

*സംവിധായകന്‍ ഹനീഫ് അദേനി.

*ആക്ഷന്‍ ഹീറോയായിട്ടാകും ഉണ്ണി മുകുന്ദന്‍ ചിത്രത്തിലെത്തുക.

കൊച്ചി: (KasargodVartha) ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'മാര്‍കോ'യുടെ ഒരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍ താരം തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജാണ് എന്ന് ചിത്രത്തിലെ നായകന്‍ വ്യക്തമാക്കിയാണ് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നത്. 

വിശാലമായ കാന്‍വാസിലൂടെ വലിയ മുതല്‍മുടക്കിലെത്തുന്ന ചിത്രമായിരിക്കും മാര്‍കോ. ആക്ഷന്‍ ഹീറോയായിട്ടാകും ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ എത്തുകയെന്നാണ് റിപോര്‍ട്. ഹനീഫ് അദേനിയുടെ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തുക. പ്രതിനായക വേഷത്തിലായിരുന്നു മാര്‍ക്കോ ജൂനിയര്‍. 

പൂജയോടെ മൂന്നാറിലായിരുന്നു ചിത്രത്തിന്റെ ഷൂടിംഗ് ആരംഭിച്ചത്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദന്‍ ഫിലിംസും ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സുമാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ എന്നിവരുമാണ്. മെയ് മൂന്നിന് ചിത്രീകരണം ആരംഭിക്കും

ജയ് ഗണേഷാണ് ഉണ്ണി മുകുന്ദന്‍ നായകനായ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളത് എന്നുമാണ് ജയ് ഗണേഷ് കണ്ടവരുടെ അഭിപ്രായങ്ങള്‍. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ആകര്‍ഷണവും.

കുട്ടികളടക്കമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരുന്നതെന്നാണ് വിവരം. ത്രിലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ഒന്നായിരുന്ന ചിത്രത്തില്‍ ഒരു സാമൂഹ്യ സന്ദേശവുമുണ്ട്. രഞ്ജിത് ശങ്കറായിരുന്നു സംവിധായകന്‍.

 

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL