city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആശുപത്രിയില്‍ മരുന്ന് വാങ്ങാനെത്തി ഒടുവില്‍ ഗായികയായി; ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ അപ്രതീക്ഷിത താരമായി ഫാത്തിമ

കൊച്ചി: (www.kasargodvartha.com 17.01.2018) എറണാകുളം ജനറല്‍ ആശുപത്രിയില്‍ മരുന്നുവാങ്ങാനെത്തിയ പെണ്‍കുട്ടി സാന്ത്വന സംഗീത പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ വേദിയില്‍ ഗായികയായി. ഗായക ദമ്പതികളായ രഞ്ജിത്തും ശുഭരഞ്ജിനിയും പാടുന്നതു കേട്ട് ആവേശഭരിതയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ തനിക്കും പാടണമെന്ന അപേക്ഷയുമായി സംഘാടകരെ സമീപിക്കുകയായിരുന്നു. സന്ധ്യേ, കണ്ണീരിലെന്തേ.. എന്ന ഗാനം പാടി ഫാത്തിമ സദസ്സിനെ കയ്യിലെടുത്തു.

ആശുപത്രിയില്‍ മരുന്ന് വാങ്ങാനെത്തി ഒടുവില്‍ ഗായികയായി; ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ അപ്രതീക്ഷിത താരമായി ഫാത്തിമ

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ 204-ാമത് ലക്കമായിരുന്നു ബുധനാഴ്ച. ഇടപ്പള്ളി അല്‍ അമീന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ. കാത്തലിക് സിറിയന്‍ ബാങ്ക് ഉദ്യോഗസ്ഥനായ രഞ്ജിത് എസ് ഭാര്യ ശുഭരഞ്ജിനി എന്നിവരുടെ പാട്ട് കേട്ടപ്പോഴാണ് ഫാത്തിമയ്ക്കും പാടാന്‍ മോഹമുദിച്ചത്. സംഘാടകരെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കും സന്തോഷം. ഗായകരും ശ്രോതാക്കളുമെല്ലാം കരഘോഷത്തോടെയാണ് ഈ പതിമൂന്നുകാരിയെ പ്രോത്സാഹിപ്പിച്ചത്.

ഫാത്തിമയുടേതുള്‍പ്പെടെ 13 പാട്ടുകളാണ് പാടിയത്. ശ്രുതിയില്‍ നിന്നുണരും നാദശലഭങ്ങളെ എന്ന ഗാനത്തോടെ ശുഭരഞ്ജിനിയാണ് പാടിത്തുടങ്ങിയത്. പിന്നീട് മലയാളി എന്നും മനസില്‍ താലോലിച്ച ഗാനങ്ങളുമായി ഇരുവരും ശ്രോതാക്കളുടെ മനം നിറച്ചു. ഉമ്രാവോ ജാന്‍ എന്ന സിനിമയിലെ അനശ്വര ഗാനമായ ദില്‍ ചീസ് ക്യാ ഹെ എന്ന ഗാനം ഏറെ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

ഭക്തിഗാന രചയിതാവായ രഞ്ജിത് നിരവധി സിഡികള്‍ക്ക് വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. ആല്‍ബങ്ങളിലും ഗാനമേളകളിലും സജീവ സാന്നിദ്ധ്യമാണ് രഞ്ജിത്ത്. ജീവിതസഖിയായി രഞ്ജിത്തിന് ലഭിച്ചതാകട്ടെ അറിയപ്പെടുന്ന ഗായികയും ബാങ്ക് ഉദ്യോഗസ്ഥയുമായ ശുഭരഞ്ജിനിയെ. ചക്രം എന്ന ലോഹിതദാസ് ചിത്രത്തില്‍ രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍ ഗാനമാലപിച്ചിട്ടുണ്ട്. ആകാശവാണിയിലും പാടിയിട്ടുണ്ട്. ചാനല്‍ സംഗീത പരിപാടികള്‍, ഗാനമേള എന്നിവയിലെ ശ്രദ്ധേയ സാന്നിദ്ധ്യം കൂടിയാണ് ശുഭ.

Keywords:  Kerala, Kochi, Top-Headlines, Student, Girl, Singer, news, Entertainment, 13-year-old joins singer couple Shuba Renjini and Renjith S R at General Hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia