ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; കഴിഞ്ഞ തവണത്തെക്കാള്‍ വിജയ ശതമാനം ഉയര്‍ന്നു
May 8, 2019, 13:02 IST
തിരുവനന്തപുരം:(www.kasargodvartha.com 08/05/2019) രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ആണ് വിജയശതമാനം, 83.75 ആയിരുന്നു മുന്‍ വര്‍ഷത്തെ വിജയശതമാനം. 3,69,238 പേര്‍ പരീക്ഷയെഴുതിയതില്‍ ഉപരിപഠനത്തിന് 3,11,375 പേര്‍ അര്‍ഹരായി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം(87.44%), കുറഞ്ഞ വിജയ ശതമാനം പത്തനംതിട്ട(78%)യിലാണ്. 73 സ്‌കൂളുകളാണ് 100 ശതമാനം വിജയം കൈവരിച്ചത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04, എയ്ഡഡ് സ്‌കൂളുകള്‍ 86.36, അണ്‍ എയ്ഡഡ് 77.34 ശതമാനം എന്നിങ്ങനെയാണ് വിജയം. 14,14,244 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 80.07 ശതമാനമാണ് വിജയം. 23 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 63 പേരാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി, ആര്‍ട് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 15 സേ-ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം, ജൂണ്‍ 10 മുതല്‍ 17 വരെയാകും പരീക്ഷ, പ്രായോഗിക പരീക്ഷ മേയ് 30, 31 തീയതികളിലും ആയിരിക്കും.പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് മേയ് 15 അപേക്ഷിക്കാം. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ വെള്ളിയാഴ്ച മുതല്‍ നല്‍കാം. ട്രയല്‍ അലോട്ട്‌മെന്റ് 22നും ആദ്യ അലോട്ട്‌മെന്റ് 24നും പുറത്തിറക്കും.
ക്ലാസുകള്‍ ജൂണ്‍ മൂന്നിന് തുടങ്ങും. ചരിത്രത്തിലാദ്യമായിട്ടാണ് ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ ഒന്നിച്ച് അധ്യയനം തുടങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Result, Plus-two, Kozhikode, Pathanamthitta, Top-Headlines, Education, Plustwo result, Plustwo result published