സ്‌കൂളിലെ ചുമരുകളില്‍ മഹാന്‍മാരുടെ ചിത്രങ്ങള്‍ കൊണ്ടു ധന്യമാക്കിയ ചെല്ലപ്പന്‍ മാഷിന് നാട്ടുകാരുടെ സ്‌നേഹാദരം
Jul 14, 2015, 13:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 14/07/2015) ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചുമരുകളില്‍ മഹാന്‍മാരുടെ ചിത്രങ്ങള്‍ കൊണ്ടു ധന്യമാക്കിയ ചെല്ലപ്പന്‍ മാഷിന് നാട്ടുകാരുടെ സ്‌നേഹാദരം. സ്‌കൂളിന്റെ ചുമരുകള്‍ നിറയെ രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാന്മാരും ഒപ്പം സാമൂഹ്യ - സാംസ്‌കാരിക - സാഹിത്യ രംഗത്തെ പ്രമുഖരും സ്‌കൂളിലെത്തുന്നവരെ സ്വാഗതമോതുന്നത് വി. ചെല്ലപ്പന്‍ മാഷ് വരച്ച ഈ വര്‍ണ ചിത്രങ്ങളിലൂടെയാണ്.
ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. ബി.ആര്‍ അംബേദ്കര്‍, വൈക്കം മുഹമ്മദ് ബഷീര്‍, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങി മദര്‍തെരേസ വരെ ചുമരില്‍ നിറഞ്ഞിരിക്കുന്നു. വരും തലമുറക്ക് ഈ മഹാന്മാരെ നല്ല രീതിയില്‍ മനസിലാക്കാന്‍ കഴിയുന്ന വിധത്തിലാണ് ചെല്ലപ്പന്‍ മാഷിന്റെ ചുമര്‍ ചിത്രങ്ങള്‍.
സ്‌കൂളിന് വര്‍ണ ചിത്രങ്ങള്‍ സമ്മാനിച്ച വി. ചെല്ലപ്പന്‍ മാഷിനെ ഇ.വൈ.സി.സി എരിയാലിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. അദ്ദേഹത്തിന് ഉപഹാരവും കാഷ് അവാര്‍ഡും പി.ടി.എ പ്രസിഡണ്ട് പി.ബി.എ. അബ്ദുര്‍ റഹ് മാന്‍ ഹാജി സമ്മാനിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് കെ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എ. ഗിരീഷ് ബാബു അധ്യക്ഷത വഹിച്ചു. മാഹിന്‍ കുന്നില്‍, പി. വേണുഗോപാല്‍, അബു നവാസ്, സി. രാമകൃഷ്ണന്‍, പി. ദീപേഷ്‌കുമാര്‍, ടി.എം രാജേഷ്, റിയാസ്, നൗഫല്‍, എം. സുരേന്ദ്രന്‍, ഉസ്മാന്‍, ഇസ്മാഈല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : School, Students, Education, Kasaragod, Kerala, Mogral Puthur, Chellappan Mash.