സിപിഎം പഠനക്ളാസ്
Apr 26, 2012, 22:08 IST
ചെറുവത്തൂര്‍: സിപിഎം ചെറുവത്തൂര്‍ ഏരിയാകമ്മിറ്റി സംഘടിപ്പിക്കുന്ന വി വി സ്മാരക പഠനക്ളാസില്‍ വ്യാഴാഴ്ച ഏരിയാസെക്രട്ടറി കെ പി വത്സലന്‍, നീലേശ്വരം ഏരിയാസെക്രട്ടറി ടി കെ രവി എന്നിവര്‍ ക്ളാസെടുത്തു. സി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കെ ശകുന്തള, മുനമ്പത്ത് ഗോവിന്ദന്‍ എന്നിവര്‍ സ്വാഗതം പറഞ്ഞു. വെള്ളിയാഴ്ച ജില്ലാ സെക്രട്ടറിയറ്റംഗം എം വി ബാലകൃഷ്ണന്‍, ടി വി ഗോവിന്ദന്‍, പി ദിവാകരന്‍ എന്നിവര്‍ ക്ളാസെടുക്കും.
Keywords: CPM education class, Cheruvathur, Kasaragod