city-gold-ad-for-blogger

സഡാക്കോ കൊക്കുകള്‍ ആകാശത്തേക്ക് പറന്നു; അരയിയില്‍ സ്‌നേഹമതിലില്‍ നാട്ടുകാരുമെത്തി

അരയി: (www.kasargodvartha.com 06.08.2014) ഒരിക്കലും മാറാത്ത മുറിപ്പാടുകളുണ്ടാക്കി കടന്നുപോയ യുദ്ധഭീതിയുടെ ദുരന്ത ചിത്രങ്ങളെ അനുസ്മരിക്കുന്നതോടൊപ്പം സമാധാനത്തിന് വേണ്ടിയുള്ള കുരുന്നുമനസുകളുടെ പ്രാര്‍ത്ഥനയില്‍ ഗ്രാമവാസികളും കൈകോര്‍ത്തപ്പോള്‍ അത് യുദ്ധവവിരുദ്ധ കൂട്ടായ്മയുടെ വേറിട്ട അനുഭവസാക്ഷ്യമായി.

വേറിട്ട പഠനപ്രക്രിയയിലൂടെ ഇതിനകം തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ അരയി ഗവ. യുപി സ്‌കൂളിലെ കുട്ടികളുടെ യുദ്ധവിരുദ്ധ മനുഷ്യമതിലിനോടൊപ്പം കൈകോര്‍ത്താണ് അരയി ഗ്രാമവാസികളും സമാധാനത്തിന്റെ ശാശ്വത പ്രതീകമായ സഡാക്കോ കൊക്കുകളെ ആകാശത്തേക്ക് പറത്തിയത്. ക്ലാസ് മുറിയില്‍ നിന്നും മാറി ഇക്കുറി യുദ്ധവിരുദ്ധദിനം തെരുവോരത്ത് ആചരിച്ചപ്പോള്‍ കച്ചവടക്കാരും പരിസരവാസികളും കുട്ടികളോടൊപ്പം സമാധാന പ്രതിജ്ഞ എടുത്തു.

പശ്ചിമേഷ്യയില്‍ നിന്നും പുറത്ത് വന്ന മറ്റൊരു യുദ്ധത്തിന്റെ വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ കൂടി വന്നെത്തുന്ന വര്‍ത്തമാനകാലത്ത് കുട്ടികള്‍ നേതൃത്വം നല്‍കിയ ശാന്തിക്കും ഐക്യത്തിനും വേണ്ടിയുള്ള മനുഷ്യമതില്‍ മുതിര്‍ന്നവര്‍ക്കും മറക്കാത്ത അനുഭവമായി. പരസ്പരം തോളോട് ചേര്‍ന്ന് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സമാധാനത്തിന്റെ മനുഷ്യമതില്‍ തീര്‍ത്തു. കുട്ടികള്‍ നിര്‍മിച്ച നൂറു കണക്കിന് സഡാക്കോ കൊക്കുകളെ സമാധാനത്തിന്റെ മാലാഖയായ സഡാക്കോ സസുക്കിയുടെ വേഷമിട്ട രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി നിഹാരരാജന്റെ പ്രാര്‍ത്ഥനയ്‌ക്കൊപ്പം ആകാശത്തേക്ക് പറപ്പിച്ചു.

പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, വി.കെ. സുരേഷ്ബാബു, എം.വി. വിനോദ്കുമാര്‍, ശോഭ കൊഴുമ്മല്‍, സിനി എബ്രഹാം, പ്രമോദ് കാടംകോട്, ചന്ദ്രിക, റോഷ്‌ന, സ്‌കൂള്‍ ലീഡര്‍ ടി.പി. ഖദീജ എന്നിവര്‍ നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സഡാക്കോ കൊക്കുകള്‍ ആകാശത്തേക്ക് പറന്നു; അരയിയില്‍ സ്‌നേഹമതിലില്‍ നാട്ടുകാരുമെത്തി

Keywords : Kasaragod, Kanhangad, School, Education, Kerala, Arayi School. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia