city-gold-ad-for-blogger

വേനലവധി അവസാനിക്കുന്നു; സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കും, വിദ്യാഭ്യാസ ഓഫീസ് തലപ്പത്ത് നാഥനില്ല

കാസര്‍കോട്: (www.kasargodvartha.com 31.05.2016) രണ്ട് മാസം നീണ്ട വേനല്‍ അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ ബുധനാഴ്ച തുറക്കും. പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് ജില്ലയില്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്വാഗത ഗാനവും ഘോഷയാത്രകളുമായി സ്‌കൂളുകള്‍ കുരുന്നുകളെ വരവേല്‍ക്കും.

പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടും വിദ്യാഭ്യാസ ഓഫീസ് തലപ്പത്ത് നാഥനില്ല. ജില്ലയില്‍ 60 ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെയും 77 യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെയും 20 ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരുടെയും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് വിദ്യാലയങ്ങളുടെയും മറ്റും പ്രവര്‍ത്തനത്തെ ബാധിക്കും. എങ്കില്‍ പോലും ഈ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ നികത്താനുള്ള നടപടി ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പല സ്‌കൂളുകളിലും പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ അത്യാവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നാണ് പരാതി.
വേനലവധി അവസാനിക്കുന്നു; സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കും, വിദ്യാഭ്യാസ ഓഫീസ് തലപ്പത്ത് നാഥനില്ല

Keywords: Kasaragod, Education, Students, Vacation, Opening, School, Wednesday, District, Facilities, Welcoming, Complaint.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia