city-gold-ad-for-blogger

വേദനയെ എഴുതി തോല്‍പ്പിച്ച് ഭവിഷത്ത്

അഡൂര്‍: (www.kasargodvartha.com 28.04.2016) ജന്മനാ ഇരു കാലുകളുമില്ലാത്ത ഭവിഷത്തിന്റെ എസ് എസ് എല്‍ സി വിജയം നാടിന്റെ ആഘോഷമാകുന്നു. ഒരു എ ഗ്രേഡും രണ്ടു ബി ഗ്രേഡും ഉള്‍പെടെ നേടിയാണ് ഭവിഷത്ത് ഉന്നത പഠനത്തിനു യോഗ്യത നേടിയത്. അഡൂര്‍ ബൈത്തനടുക്കയിലെ കൂലിപ്പണിക്കാരായ രാമചന്ദ്രന്‍ - സുശീല ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവനാണ് ഭവിഷത്ത്.

ജന്മനാ ഇരു കാലുകളുമില്ലാത്ത കുട്ടി മുട്ടിലിഴഞ്ഞും കയ്യില്‍ ചെരുപ്പ് ധരിച്ചുമാണ് നടന്നിരുന്നത്. ഏഴാം വയസില്‍ കര്‍ണാടകയിലെ സ്‌കൂളില്‍ ചേര്‍ത്ത ഭവിഷത്തിനെ മാതാപിതാക്കള്‍ ചുമന്നാണ് സ്‌കൂളില്‍ എത്തിച്ചിരുന്നത്. എട്ടാം ക്ലാസ് മുതലാണ് അഡൂര്‍ ഗവണ്‍ന്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കാനെത്തിയത്. അഞ്ചു കിലോമീറ്ററിലേറെ ദൂരമുള്ള സ്‌കൂളില്‍ പോകാന്‍ രാവിലെയും വൈകുന്നേരവും മാതാപിതാക്കള്‍ ഓട്ടോ റിക്ഷ വാടകക്ക് വിളിച്ചിരുന്നു.

സ്‌കൂളില്‍ അധ്യാപകര്‍ ഭവിഷത്തിനു വേണ്ടി പ്രത്യേക ശുചി മുറിയും ഇരിപ്പിടവും തയ്യാറാക്കി നല്‍കി. കൂട്ടുകാര്‍ ചുമന്നാണ് കളിക്കളത്തിലെത്തിച്ചിരുന്നത്. നിര്‍ധനരായ മാതാപിതാക്കള്‍ക്ക് മുന്‍പില്‍ ഭവിഷത്തിന്റെ തുടര്‍ പഠനം ചോദ്യ ചിഹ്ന്മാവുകയാണ്. വല്ലപ്പോഴും ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍ മാത്രമാണ് ഇവരുടെ ആശ്രയം. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ല.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ അപേക്ഷ പ്രകാരം 20,000 രൂപയുടെ സഹായം ലഭിച്ചിരുന്നു. രാമചന്ദ്രന്‍ - സുശീല ദമ്പതികള്‍ക്ക് ബവിഷത്തിനെ കൂടാതെ മറ്റൊരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും കൂടി ഉണ്ട്.

വേദനയെ എഴുതി തോല്‍പ്പിച്ച് ഭവിഷത്ത്

Keywords : Examination, Student, Winner, Education, SSLC, Result, Adoor, Bavishath.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia