city-gold-ad-for-blogger

വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം: ഡോ. പി.എ. ഇബ്രാഹിം ഹാജി

പള്ളിക്കര: (www.kasargodvartha.com 31/07/2015) വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തണമെന്ന് വ്യവസായ പ്രമുഖനും ചന്ദ്രിക ഡയറക്ടറുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി പറഞ്ഞു. അമേരിക്കയില്‍ വിദ്യാഭ്യാസത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. അതുപോലുള്ള പദ്ധതികള്‍ നമ്മുടെ സംസ്ഥാനത്തും നടപ്പിലാക്കണം. പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഉത്തമ പൗരന്മാരായി വിദ്യാര്‍ത്ഥികള്‍ വളരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പള്ളിക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉന്നത വിജയികള്‍ക്ക് പി.ടി.എ. കമ്മിറ്റി ഏര്‍പ്പെടുത്തിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡണ്ട് എം. സാലിഹ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി.ആര്‍ വിജയ കുമാര്‍ സ്വാഗതം പറഞ്ഞു.

നവീകരിച്ച  പി.എ. അബ്ദുല്ല ഹാജി മെമ്മോറിയല്‍ സ്‌കൂള്‍ കെട്ടിടം പി.എ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.  എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ടി.കെ ആഇശത്ത് അഫ്‌സത്ത്, മുഹമ്മദ് ഇജാസ്, ഫാത്വിമ അമാന, മുഫീദ, സഹാന, ഷെഫീന എന്നിവര്‍ക്ക് ഡോ. പി.എ ഇബ്രാഹിം ഹാജി സ്വര്‍ണമെഡലും ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും വിതരണം ചെയ്തു.

സി. രമണി അനുമോദന പ്രസംഗം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സിദ്ദീഖ് പള്ളിപ്പുഴ, എം.എ സാലിഹ് മാസ്റ്റര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി.എ അബൂബക്കര്‍ ഹാജി, പ്രിന്‍സിപ്പല്‍ സി.കെ രാജീവന്‍, അധ്യാപകരായ രവി, നൗഷാദ്, ബാബു പ്രസംഗിച്ചു.

വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം: ഡോ. പി.എ. ഇബ്രാഹിം ഹാജി

Keywords : Kasaragod, Kerala, Education, Pallikara, School, Examination, Winners, Dr. P.A Ibrahim Haji. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia