city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ണാഭമായ പ്രവേശനോത്സവം; ആവേശത്തേരില്‍ കുരുന്നുകള്‍

കാസര്‍കോട്: (www.kasargodvartha.com 01.06.2017) കുരുന്നുകള്‍ക്ക് ആവേശമായി സ്‌കൂളുകളില്‍ വര്‍ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി. വ്യത്യസ്ത വര്‍ണങ്ങളോടെയുള്ള തൊപ്പികളും കളിപ്പാട്ടങ്ങളാലുള്ള മുഖം മൂടികളുമണിഞ്ഞ വിദ്യാര്‍ത്ഥികളെ ഘോഷയാത്രയോടെയാണ് സ്‌കൂളുകളില്‍ വരവേറ്റത്.

കുട്ടികള്‍ക്ക് മധുര വിതരണവും നടത്തി. ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം ജി ജെ ബി എസ് പേരാലില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീറിന്റെ അധ്യക്ഷത വഹിച്ചു. പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ കെ ജീവന്‍ ബാബു മുഖ്യാതിഥിയായി.

വര്‍ണാഭമായ പ്രവേശനോത്സവം; ആവേശത്തേരില്‍ കുരുന്നുകള്‍


കാസര്‍കോട് മുന്‍സിപ്പല്‍ തല സ്‌കൂള്‍ പ്രവേശനോത്സവം തളങ്കര പടിഞ്ഞാര്‍ മുന്‍സിപ്പല്‍ എല്‍ പി സ്‌കൂളില്‍ നടന്നു

തളങ്കര: കാസര്‍കോട് മുന്‍സിപ്പല്‍ തല സ്‌കൂള്‍ പ്രവേശനോത്സവം തളങ്കര പടിഞ്ഞാര്‍ മുന്‍സിപ്പല്‍ എല്‍ പി സ്‌കൂളില്‍ നടന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ സ്‌കൂളാണ് തളങ്കര പടിഞ്ഞാര്‍. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മുന്‍ നഗരസഭ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര തുടങ്ങിയവര്‍ അണിനിരന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിന് ധനസഹായ പത്രിക യഹ് യ തളങ്കര, അസ്ലം പടിഞ്ഞാര്‍ എന്നിവര്‍ സമര്‍പ്പിച്ചു.

വര്‍ണാഭമായ പ്രവേശനോത്സവം; ആവേശത്തേരില്‍ കുരുന്നുകള്‍

ജി വി എച്ച് എസ് എസ് മൊഗ്രാലില്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവം

മൊഗ്രാല്‍: അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സര്‍ക്കാര്‍ തെരെഞ്ഞെടുത്ത ഏക വിദ്യാലയമായ ജി വി എച്ച് എസ് എസ് മൊഗ്രാലിലെ പ്രവേശനോത്സവ പരിപാടികള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പിടിഎ ഭാരവാഹികളും അണിനിരന്നു.

നവാഗതര്‍ക്ക് സ്വാഗതമോതി നടന്ന ഘോഷയാത്ര മൊഗ്രാല്‍ ടൗണ്‍ വലയം വെച്ച് സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ 97% എന്ന തിളക്കമാര്‍ന്ന വിജയം കൈവരിച്ച ഈ പൊതുവിദ്യാലയത്തില്‍ ഈ വര്‍ഷം ഒന്നാം ക്ലാസ്സിലേക്കും ഇതര ക്ലാസ്സുകളിലേക്കുമായി മികച്ച അഡ്മിഷനാണ് ലഭിച്ചിട്ടുള്ളത്.

പ്രവേശനോത്സവ പരിപാടി കുമ്പള പഞ്ചായത്ത് അംഗം ഖൈറുന്നിസ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ എം സിദ്ദീഖ് റഹിമാന്‍ അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നിന്നും എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ ആയിശത്ത് നജയ്ക്ക് സ്‌ക്കൂള്‍ പി ടി എ യുടെ ഉപഹാരം പഞ്ചായത്ത് അംഗം ഖൈറുന്നിസ അബ്ദുല്‍ ഖാദറും, ഡിവൈഎഫ്‌ഐയുടെ ഉപഹാരം സിദ്ധീഖ് റഹിമാനും സമ്മാനിച്ചു.

എസ്എംസി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍വാഡ്, മദര്‍ പിടിഎ പ്രസിഡന്റ് താഹിറ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ ഷൈന്‍ ടി, യൂനാനി മെഡിക്കല്‍ ഓഫീസര്‍ സക്കീര്‍ അലി പ്രസംഗിച്ചു. ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പ്രമോദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാബുരാജ് നന്ദിയും പറഞ്ഞു.

വര്‍ണാഭമായ പ്രവേശനോത്സവം; ആവേശത്തേരില്‍ കുരുന്നുകള്‍


വര്‍ണാഭമായ പ്രവേശനോത്സവം; ആവേശത്തേരില്‍ കുരുന്നുകള്‍

കോടോം ബേളുർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്തല പ്രവേശനോത്സവം


വര്‍ണാഭമായ പ്രവേശനോത്സവം; ആവേശത്തേരില്‍ കുരുന്നുകള്‍

അക്ഷരത്തോണിയിറക്കി എച് എഫ് എ എൽ പി എസ് രാജപുരത്തെ ഒന്നാം ക്ലാസിലെ നവാഗതരായ കുട്ടികൾ


വര്‍ണാഭമായ പ്രവേശനോത്സവം; ആവേശത്തേരില്‍ കുരുന്നുകള്‍

ഹൊസ്ദുർഗ് യുബിഎം എഎൽപി സ്‌കൂളിലെ പ്രവേശനോൽസവ നൃത്തശില്പം

വര്‍ണാഭമായ പ്രവേശനോത്സവം; ആവേശത്തേരില്‍ കുരുന്നുകള്‍

ബിഇഎം എച്ച്എസ്എസ് കാസര്‍കോട് പ്രവേശനോത്സവം

Keywords: Kerala, kasaragod, Education, Admission, school, Celebration, news, Clubs, MSF, Praveshanotsavam conducted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia