റസിഡന്‍സ് അസോസിയേഷന് രൂപവല്കരിച്ചു
Sep 18, 2012, 17:44 IST
കാസര്‍കോട് : നുള്ളിപ്പാടി പി.എം.എസ്. റോഡ് കേന്ദ്രമാക്കി താമസിക്കുന്ന വീട്ടുകാര്‍ ചേര്‍ന്ന് നേതാജി റസിഡന്‍സ് അസോസിയേഷന് എന്ന പേരില്‍ സംഘടന രൂപവല്കരിച്ചു. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ മതസൗഹാര്‍ദ്ദം, പരസ്പര സഹകരണം എന്നിവ ഉറപ്പുവരുത്തുന്നതിനും ആരോഗ്യ ബോധവല്‍ക്കരണം, മാലിന്യ സംസ്ക്കരണം, കുട്ടികളുടെ വിദ്യാഭ്യാസ പ്രോല്‍സാഹനം, വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തുന്നതിനുമാണ് സംഘടന രൂപീകരിച്ചത്. നൂറില്‍പരം വീടുകളിലെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
ഇ. പ്രഭാകര പൊതുവാള് യോഗത്തില്‍ അധ്യക്ഷം വഹിച്ചു. ഡോ. കെ.കെ. തോമസ്, ബി. ബാബു നായക്, എം.എ. ഹുസൈന്, എം.ബാലകൃഷ്ണന് നായര്‍, എം.ജെ. റാഫേല്‍, എ. സുബ്ബണ്ണ റൈ, കെ.പി. അശോകന്, ബി.ലോകേഷ് ഷെട്ടി, ശ്രീനിവാസ ഭട്ട് , ഷറഫുദ്ദീന്, ബി.എ.നായക്, ബി. ജയലക്ഷ്മി, കെ.പ്രമീള, കെ.തരുണാക്ഷി, എന്നിവര്‍ സംസാരിച്ചു. വി.രാഘവന് സ്വാഗതവും അശോകന് കുണിയേരി നന്ദിയും പറഞ്ഞു.
വി.രാഘവന് പ്രസിഡന്റായും എം.എ.ഹുസൈന് വൈസ് പ്രസിഡന്റായും ബി.ലോകേഷ് ഷെട്ടി സെക്രട്ടറിയായും അശോകന് കുണിയേരി ജോയിന്റ് സെക്രട്ടറിയായും ബി. ബാബു നായിക് ട്രഷററായും ബി.സുന്ദര ഷെട്ടി, കെ. അമ്പു എന്നിവര്‍ രക്ഷാധികാരികളായും കെ.പി.അശോകന്, ഷറഫുദ്ദീന് എന്നിവര്‍ ഓഡിറ്റേഴ്സ് ആയും തെരഞ്ഞെടുത്തു.
Keywords: Kasaragod, Nullippady, Road, Family, House, Education, Kerala,