മൈന്‍ഡ്‌ലോട്ട് പി എസ് സി - എല്‍ ഡി ക്ലര്‍ക്ക് 2016; ഈസി ഇംഗ്ലീഷ് സൗജന്യ സെമിനാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി
Jul 11, 2016, 10:16 IST
കാസര്‍കോട്: (www.kasargodvartha.com 11/07/2016) മൈന്‍ഡ് ലോട്ട് പി എസ് സി കോച്ചിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സൗജന്യ സെമിനാറിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച 'ഈസി ഇംഗ്ലീഷ്' വിഷയത്തില്‍ പ്രശസ്തനായ പി എസ് സി കോച്ചിങ് വിദഗ്ധന്‍ സുരേഷ് തൃശൂര്‍ ക്ലാസ് നടത്തി. പി എസ് സി പരീക്ഷകള്‍ക്ക് ഇംഗ്ലീഷ് ക്രിയാത്മകമായും, അനായാസമായും പരിശീലിക്കാന്‍ പ്രാപ്തരാക്കുന്ന കുറുക്കുവഴികളിലൂടെയാണ് ക്ലാസ് മുന്നേറിയത്.
പരിശീലകന്റെ അനുഭവ സമ്പത്തും, മികവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രചോദനവും, ആവേശവും പകര്‍ന്നു. 'പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും, കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ വികസന സമിതി ട്രഷററുമായ ഫാറൂഖ് കാസിമി സെമിനാര്‍ സന്ദര്‍ശിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവും ആശംസയും നേര്‍ന്നു.
റഹ് മാന്‍ തായത്തൊടി അധ്യക്ഷത വഹിച്ചു. മൈന്‍ഡ്‌ലോട്ട് അഡ്മിന്മാരായ അല്‍ അമീന്‍ ചെമ്മനാട്, മുഹമ്മദ് പി എ പട്‌ല എന്നിവര്‍ സംബന്ധിച്ചു. പ്രൊഫ. മുജീബ് പട്‌ല നന്ദി പറഞ്ഞു. പ്രൊഫ. മജീദ് ചെമ്മനാട് സെമിനാറിന് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ നടക്കുന്ന സെമിനാറുകള്‍ പ്രഗത്ഭരായ പരിശീലകന്മാര്‍ കൈകാര്യം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് മൈന്‍ഡ്‌ലോട്ട് എഡ്യൂക്കേഷന്‍ ഓഫീസുമായോ, താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ ബന്ധപ്പെടാം.
Keywords : Education, Students, Class, PSC, Examination, Mindlot Kasaragod.