city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൂന്നാം വര്‍ഷവും പാടശേഖരം പാഠശാലയാക്കി എന്‍ എസ് എസ് കുട്ടികള്‍

ഉദുമ: (www.kasargodvartha.com 18.07.2017) കൃഷിയില്‍ നിന്ന് പുതുതലമുറ അകന്നു പോകുന്നുവെന്ന് പരിതപിക്കുന്നവര്‍ക്ക് ഉദുമ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ മറുപടി. പാടശേഖരം പാഠശാലയാക്കി ഈ കുട്ടികള്‍ മഴയത്തും ചെളിയിലും ഇറങ്ങി കൃഷി ചെയ്യാന്‍ മുന്നോട്ടു വന്നിരിക്കുന്നത് മൂന്നാം തവണയാണ്. സ്‌കൂളില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള മാങ്ങാട് പാടശേഖരത്തിലാണ് വിദ്യാര്‍ത്ഥികള്‍ നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്.

മൂന്നാം വര്‍ഷവും പാടശേഖരം പാഠശാലയാക്കി എന്‍ എസ് എസ് കുട്ടികള്‍

പാടം കിളച്ചൊരുക്കല്‍, ഞാറു ശേഖരണം തുടങ്ങിയ ജോലികളെല്ലാം കുട്ടികള്‍ ആണ് ചെയ്തത്. വിപണിയില്ല എന്ന കാരണത്താല്‍ മുന്‍ വര്‍ഷം കൃഷി ചെയ്ത പലരും ഇത്തവണ പിന്‍ വാങ്ങിയതിനാല്‍ ഞാറു ശേഖരണം കുട്ടികള്‍ക്കു പ്രയാസമായിരുന്നു. മാങ്ങാട്, മൈലാട്ടി ഭാഗത്ത് നിന്നാണ് ആവശ്യത്തിനു ഞാറു ലഭിച്ചത്. ഒരേക്കറോളം സ്ഥലത്താണ് കുട്ടികള്‍ ഇത്തവണ കൃഷി ചെയ്യുന്നത്. ആതിര, ഉമ എന്നീ നെല്‍വിത്തുകളാണ് വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത്.

ഈ കാലത്തു മറ്റുള്ളവരെ ആശ്രയിച്ച് മുന്നോട്ടു പോകുവാന്‍ എളുപ്പമല്ല, ഇത് പഴമയിലേക്കുള്ള തിരിച്ചു പോക്കാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. ഓരോ മലയാളിയുടെയും മനസ് ഈ നിലയില്‍ പാകപ്പെട്ട് വരാത്തെടുത്തോളം കാലം നമ്മള്‍ വലിയ ദുരന്തത്തിലേക്കാണ് എത്തിച്ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി അധ്യഷത വഹിച്ച ചടങ്ങില്‍. വാര്‍ഡ് മെമ്പര്‍മാരായ ഹമീദ് മാങ്ങാട്, ബീവി അഷ്‌റഫ്, പുഷ്പവല്ലി, മുന്‍ മെമ്പര്‍ എം കെ വിജയന്‍, പി ടി എ പ്രസിഡന്റ് ചന്ദ്രന്‍ കൊക്കാല്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ വി അഷ്‌റഫ് സ്വാഗതവും എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ രൂപേഷ് നന്ദിയും പറഞ്ഞു. അധ്യാപകരായ അഭിരാം സി പി, സുനിത, പാരമ്പര്യകര്‍ഷകരായ കൊട്ടന്‍, ഹസനാര്‍ എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Udma, NSS, Students, Farming, Education, Inauguration, Programme, NSS students farming.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia