city-gold-ad-for-blogger

മാങ്ങാട് ബാര സ്‌കൂളില്‍ ഡയറ്റ് പരിപാടി നടത്തി

ഉദുമ: (www.kasargodvartha.com 31/07/2015) മാങ്ങാട് ബാര സ്‌കൂളില്‍ ഡയറ്റ് പരിപാടി നടത്തി. കുട്ടികളുടെ വ്യക്തിത്വ വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെ കുറിച്ച് ഉദുമ പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. മുഹമ്മദ്  ക്ലാസെടുത്തു.

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രീഷ്യന്‍ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 200 ഓളം രക്ഷിതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു. കുട്ടികളുടെ ഭക്ഷണ രീതി, വിവിധ സമയങ്ങളിലെടുക്കേണ്ട പ്രതിരോധ കുത്തിവെപ്പ്, വ്യായാമം, ടി.വി, കംമ്പ്യൂട്ടര്‍, ഇലക്ട്രോണിക് മീഡിയകളുടെ ഉപയോഗം തുടങ്ങിയവയെ സംബന്ധിച്ച് രക്ഷിതാക്കളില്‍ ബോധവല്‍ക്കരിക്കുകയെന്നതാണ് ഡയറ്റിന്റെ ഉദ്ദേശ്യം.

പി.ടി.എ അംഗം സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍ സ്വാഗതവും അധ്യാപകന്‍ ബാബു നന്ദിയും പറഞ്ഞു.

മാങ്ങാട് ബാര സ്‌കൂളില്‍ ഡയറ്റ് പരിപാടി നടത്തി

മാങ്ങാട് ബാര സ്‌കൂളില്‍ ഡയറ്റ് പരിപാടി നടത്തി

Keywords : Udma, Mangad, School, Class, Health, Child, Students, Education, PHC, Bara School, Dr. Muhammed Kalanad. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia