പൂര്‍വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു
Jul 23, 2017, 18:41 IST
മഞ്ചേശ്വരം: (www.kasargodvartha.com 23.07.2017) ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ കോളജ് മഞ്ചേശ്വരം ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ് വിഭാഗം അലുമിനി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പ പൂര്‍വ വിദ്യാര്‍ത്ഥി അധ്യാപക സംഗമമായ ഓര്‍മക്കൂട്ട് സ്‌നേഹ സമ്പന്നതയുടെ സംഗമ വേദിയായി. കോളജിന്റെ ചരിത്രത്തില്‍ ഇടം പിടിച്ച ഓര്‍മകളുടെ പങ്കുവയ്ക്കലും ഓര്‍മപെടുത്തലുകളും വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഉള്ള കണ്ടുമുട്ടലും വ്യത്യസ്ഥ അനുഭവം പകര്‍ന്ന് നല്‍കി.
ഒരു അധ്യയന വര്‍ഷത്തിന്റെ അവസാനം ഓട്ടോഗ്രാഫുകള്‍ എഴുതി നല്‍കി പിരിഞ്ഞുപോയവര്‍, ഒരിക്കല്‍ എവിടെയെങ്കിലും വച്ച് കണ്ട് മുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍ അവരുടെ ഒത്തു ചേരല്‍ ചിലരുടെ കണ്ണുകള്‍ ഈറനണിഞ്ഞപ്പോള്‍ ചിലര്‍ എല്ലാം മറന്ന് പൊട്ടിച്ചിരിച്ചു.
മഞ്ചേശ്വരം ഗവ കോളജ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഡിപാര്‍ട്‌മെന്റില്‍ സംഘടിപ്പിച്ച ഓര്‍മക്കൂട്ട് മംഗളുരു യൂണിവേഴ്‌സിറ്റി ടൂറിസം വിഭാഗം പ്രൊഫെ. ഡോ. ജോസഫ് പി ഡി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. റെമ അധ്യക്ഷത വഹിച്ചു. ഡിപാര്‍ട്‌മെന്റ് തലവന്‍ ഡോ. ദിലീപ് സ്വാഗതം പറഞ്ഞു. മഹാദേവന്‍ (മുന്‍ ഫാക്കല്‍റ്റി അംഗം), പ്രൊഫ. മഹാരാജ ശര്‍മ ഉപ്പങ്ങള (മുന്‍ ഫാക്കല്‍റ്റി അംഗം) ,ഡോ. സിന്ധു ജോസഫ് എന്നിവര്‍ സംസാരിച്ചു. ഡോ. സിന്ധു ബാബു നന്ദി പറഞ്ഞു. തുടര്‍ന്ന് സമൂഹ സദ്യയും പൂര്‍വ വിദ്യാര്‍ത്ഥികളുടേയും അധ്യപകരുടേയും വിവിധ പരിപാടികളും, ഗ്രൂപ് ഫോട്ടോയും എടുത്ത് വൈകുന്നേരം പരിപാടി അവസാനിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Manjeshwaram, Students, Meet, College, Education, Govinda Pai Govt college.