city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴമയെ പരിചയപ്പെടുത്താല്‍ ചിങ്ങക്കളം വരയ്ക്കല്‍ മത്സരവുമായി പീപ്പിള്‍സ് കോളജ് എന്‍എസ്എസ് യൂണിറ്റ്

മുന്നാട്: (www.kasargodvartha.com 25/08/2015) ഓണക്കാലം വിവിധങ്ങളായ മത്സരങ്ങളുടെ കാലമാണ്. പൂക്കള മത്സരം, കമ്പവലി മത്സരം, ഉറിയടി മത്സരം തുടങ്ങി വള്ളംകളി മത്സരം വരെ ചെറുതും വലുതുമായ മത്സരങ്ങള്‍. ഓണക്കാലമത്സരങ്ങളും ഇതി പുതിയൊരു മത്സരം കൂടി. ചിങ്ങക്കളം വരക്കല്‍ മത്സരം. ആദ്യമായി ഇങ്ങനെയൊരു മത്സരം നടത്തിയത് മുന്നാട് പീപ്പിള്‍സ് കോളജ് എന്‍എസ്എസ് യൂണിറ്റാണ്.

ഇത്തരമൊരു മത്സരം ആസൂത്രണം ചെയ്തത് കോളജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാലാണ്. പഴയ കാലത്ത് അത്യുത്തര കേരളത്തില്‍ ചിങ്ങമാസം ഒന്നാം തീയ്യതി മുതല്‍ മാസം തീരുന്നത് വരെ മുറ്റത്തും പൂജാമുറിയിലും ഭസ്മമോ വെള്ള ചേടിമണ്ണോ വെള്ളത്തില്‍ ചാലിച്ച് വെള്ളത്തുണികൊണ്ട് തിരിയുണ്ടാക്കി കളം വരയ്ക്കാറുണ്ടായിരുന്നു.

ഇപ്പോള്‍ വീടുകള്‍ ടൈല്‍സും മാര്‍ബിളും പാകി തുടങ്ങിയപ്പോള്‍ വീട് വൃത്തികേടാകാതിരിക്കാനും രാവിലെ എഴുന്നേറ്റ് വരയ്ക്കാനുള്ള മടിയും കാരണം ആചാരവും മനപൂര്‍വം ഒഴിവാക്കി. പുതു തലമുറയ്ക്ക് ഇങ്ങനെ ഒരാചാരത്തെപ്പറ്റി കേട്ടറിവ് പോലുമില്ല. വേറിട്ട ഒരു മത്സരം എന്നതിലുപരി പുതു തലമുറയ്ക്ക് പഴയ നാട്ടാചാരങ്ങളെ പരിചയപ്പെടുത്തുക എന്നതുകൂടിയാണ് മത്സരത്തിന്റെ ഉദ്ദേശ്യമെന്ന് പരിപാടിയുടെ ആസൂത്രകനായ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ പറഞ്ഞു.

ഭസ്മത്തില്‍ വെള്ളം ചേര്‍ത്ത് ചാലിച്ച് വിരലുകളും തിരിയുമുപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ കളം വരച്ചത്. രണ്ടു പേര്‍ അടങ്ങുന്ന ടീമുകളായാണ് മത്സരം നടത്തിയത്. പത്തോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. കളം വരയ്ക്കാനുള്ള സാധനസാമികള്‍ മത്സരാര്‍ത്ഥികള്‍ തന്നെയാണ് കൊണ്ടുവന്നത്.

ബി.എ മലയാളം വിദ്യാര്‍ത്ഥികളായ ടി. സനല്‍കുമാറും അമൃത ലാലും ഒന്നാം സ്ഥാനം നേടി. കെ.ഷിജിന, എം. വര്‍ണന എന്നിവര്‍ രണ്ടാം സ്ഥാനവും കെ. ശ്രീജ, കെ. റുബീന എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മത്സരം വേറിട്ട ഒരനുഭവമായി. ചിലര്‍ക്ക് മത്സരം ഒരു പഴയ നാട്ടാചാരത്തെപ്പറ്റിയുള്ള പുത്തനറിവും മറ്റു ചിലര്‍ക്ക് ഒരോര്‍മപ്പെടുത്തലുമായി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.കെ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, സി. സുധ, വളണ്ടിയര്‍ സെക്രട്ടറിമാരായ എം. പ്രിയേഷ്‌കുമാര്‍, സി. രേഷ്മ, കെ.പി സുകൃത, എം. റോഷിത് എന്നിവര്‍ നേതൃത്വം നല്‍കി.

പഴമയെ പരിചയപ്പെടുത്താല്‍ ചിങ്ങക്കളം വരയ്ക്കല്‍ മത്സരവുമായി പീപ്പിള്‍സ് കോളജ് എന്‍എസ്എസ് യൂണിറ്റ്

പഴമയെ പരിചയപ്പെടുത്താല്‍ ചിങ്ങക്കളം വരയ്ക്കല്‍ മത്സരവുമായി പീപ്പിള്‍സ് കോളജ് എന്‍എസ്എസ് യൂണിറ്റ്

Keywords : Kasaragod, Kerala, Munnad, College, Programme, Students, Education, NSS Unit, Chingakkalam competition. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia