പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മുളിയാര്‍ കൂട്ടായ്മ പുരസ്‌കാരം നല്‍കി
Jul 21, 2016, 09:30 IST
ബോവിക്കാനം: (www.kasargodvartha.com 21/07/2016) മുളിയാര്‍ കൂട്ടായ്മ യു എ ഇയുടെ മെമ്പര്‍മാരുടെ മക്കള്‍ക്ക് ഏര്‍പെടുത്തിയ സ്‌കോളസ്റ്റിക് അവാര്‍ഡ് സമ്മാനിച്ചു. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി ഉന്നത വിജയം നേടിയ കൊടവഞ്ചിയിലെ ബാലകൃഷ്ണന്റെ മകള്‍ ആതിരയാണ് അവാര്‍ഡിന് അര്‍ഹയായത്.
ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഡി വൈ എസ് പി കെ ദാമോദരന്‍ കൈമാറി. ഇതൊരു ചവിട്ടുപടിയായി കണ്ട് ഇനിയും ഒത്തിരി ബഹുമതികള്‍ കൈപറ്റാനും ഉന്നതങ്ങള്‍ കീഴടക്കാനും ആതിരയ്ക്ക് സാധിക്കട്ടെയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഒപ്പം മുളിയാര്‍ കൂട്ടായ്മ ചെയ്യുന്ന ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ പിന്തുണയും അറിയിച്ചു.
മുളിയാര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഗണേശന്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഉദയന്‍ കോട്ടൂര്‍ സ്വാഗതം പറഞ്ഞു. അധ്യാപകരായ നാരായണന്‍, ശ്രീനിവാസന്‍, കാസര്‍കോട് ട്രാഫിക്ക് എ എസ് ഐ ബാലകൃഷ്ണന്‍ സി കെ, കോട്ടൂര്‍ സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് പീതാംബരന്‍, കൂട്ടായ്മ മെമ്പര്‍ സഞ്ജയന്‍ ബേപ് എന്നിവര്‍ സംസാരിച്ചു. ആദരവ് ഏറ്റുവാങ്ങിയ ആതിര അവാര്‍ഡ് നല്‍കിയതിന് നന്ദി അറിയിച്ചു.
കൂട്ടായ്മ വനിതാ വിഭാഗം പ്രതിനിധി സുധ ശ്രീധരന്‍ നന്ദി രേഖപ്പെടുത്തി.
Keywords : Bovikanam, SSLC, Students, Award, Education, UAE, Muliyar.