'ന്യൂജനറേഷന്‍ പാരന്റിംഗ്' ശില്‍പശാല രക്ഷിതാക്കള്‍ക്ക് പുത്തനുണര്‍വേകി
Jan 6, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 06/01/2016) മൈന്‍ഡ്‌ലോട്ട് എജ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ന്യൂ ജനറേഷന്‍ പാരന്റിംഗ് ശില്‍പശാല രക്ഷിതാക്കള്‍ക്ക് പുത്തനുണര്‍വേകി. ശില്‍പ ശാലയുടെ ആദ്യത്തെ സെക്ഷന്‍ കൈകാര്യം ചെയ്ത കാസര്‍കോട് ക്രൈംബ്രാഞ്ച് സി.ഐ അബ്ദുല്‍ റഹീം 'സോഷ്യല്‍ മീഡിയ ആന്‍ഡ് ക്രൈം അവൈര്‍നെസ്' എന്ന വിഷയത്തില്‍ സാരസമ്പൂര്‍ണവും ഉപകാരപ്രദവുമായ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്.
രണ്ടാമത്തെ സെക്ഷനില്‍ ടാലന്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ റഹ് മാന്‍ തായത്തൊടി 'ആര്‍ട്ട് ഓഫ് പാരന്റിംഗ്' എന്ന വിഷയത്തില്‍ കുട്ടിയുടെ സ്വഭാവം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ രക്ഷിതാക്കള്‍ക്ക് ഒരു ദിശാബോധം നല്‍കാന്‍ സഹായിച്ചു. മൂന്നാമത്തെ സെക്ഷന്‍ കൈകാര്യം ചെയ്ത മംഗളൂരു പി.എ എഞ്ചിനീയറിംഗ് കോളജിലെ സ്റ്റുഡന്റ്‌സ് കൗണ്‍സിലറും സൈക്യാര്‍ട്ടിക് സോഷ്യല്‍ വര്‍ക്കറുമായ സുഫൈരിയ 'ന്യൂ ജനറേഷന്‍ സ്റ്റുഡന്റ് മൈന്‍ഡ്' എന്ന വിഷയത്തില്‍ പുതിയ തലമുറയിലെ കുട്ടികളെ പരിചയപ്പെടുത്തുന്ന ക്ലാസ്സ് ഓരോ രക്ഷിതാവിനെയും ചിന്തിപ്പിക്കുന്നതായിരുന്നു.
മൈന്‍ഡ്‌ലോട്ട് എജ്യൂക്കേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം ഹനീഫ്, പ്രൊഫ. അബ്ദുല്‍ മജീദ്, പ്രൊഫ. അബ്ദുല്‍ മുജീബ്, നഹ്‌റ, മുഹ്‌സീന, മുര്‍ശീദ, അസ്മീറ, ഹിഷാം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഡിസൈന്‍ ആഡ് ഇന്‍ഫോമാക്‌സ് ആന്‍ഡ് മൊബൈല്‍ മാക്‌സ് എന്നിവരുടെ സഹകരണത്തോടെ മൈന്‍ഡ് ലോട്ട് എജ്യൂക്കേഷന്‍ ആണ് കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവന്‍ ഓഡിറ്റോറിയത്തില്‍ പരിപാടി സംഘടിപ്പിച്ചത്.
Keywords : Education, Class, Inauguration, Kasaragod, Students, Mindlot Education.