'നേര്‍വഴി' സഹവാസ ശിബിരത്തിന് തുടക്കമായി
Nov 14, 2015, 11:00 IST
മുള്ളേരിയ: (www.kasargodvartha.com 14/11/2015) ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ എന്‍.എസ്.എസ് യൂണിറ്റിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തില്‍ 'നേര്‍വഴി' സഹവാസ ശിബിരത്തിന് തുടക്കമായി. ക്യാമ്പിനോടൊപ്പം തന്നെ കാസര്‍കോട് നെഹ്‌റു യുവകേന്ദ്രയുടെ സ്ഥാപക ദിനാചരണ പരിപാടികളും ഇവിടെ വച്ച് നടന്നു.
ഡയബറ്റിസ് നടത്തത്തോടുകൂടിയാണ് ക്യാമ്പിന്റെ പരിപാടികള്‍ ആരംഭിച്ചത്. ആദൂര്‍ സി.ഐ സതീഷ് കുമാര്‍ ഫഌഗ് ഓഫ് ചെയ്തു. പ്രശസ്ത ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.
'കുട്ടികള്‍ പ്രധാനമായും പാലിക്കേണ്ട അച്ചടക്കവും മുതിര്‍ന്നവരോടു പുലര്‍ത്തേണ്ട ബഹുമാനവും എന്‍.എസ്.എസിന്റെയും അതുപോലുള്ള മറ്റു ക്യാമ്പുകളില്‍ നിന്നാണ് പഠിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതേപോലെ, രാഷ്ട്രസ്‌നേഹം പുലര്‍ത്തുന്നവരും സ്വയം ഉത്തരവാദിത്വ ബോധം ഉള്ളവരുമായി കുട്ടികളെ മാറ്റി തീര്‍ക്കുവാന്‍ എന്‍.എസ്.എസിനും നെഹ്‌റു യുവകേന്ദ്രയ്ക്കും സാധിച്ചിട്ടുണ്ടെന്നും ക്യാമ്പുകളില്‍നിന്ന് കുട്ടികള്‍ നല്ലകാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നതിന്റെയും തെളിവാണ് മുള്ളേരിയയിലെ വിദ്യാര്‍ത്ഥികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ അന്താരാഷ്ട്ര ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായയെ ഷാള്‍ അണിയിച്ച് ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് സി.ഐ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, നെഹ്‌റു യുവകേന്ദ്രയുടെ കോ ഓര്‍ഡിനേറ്റര്‍മാരായ വിഷ്ണുദാസ്, സുകുമാരന്‍ കുതിരപ്പാടി, മഹിമ, അഡ്വ. സുധാകരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ഉഷ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ നാരായണന്‍ സ്വാഗതവും, എന്‍.എസ്.എസ് വളണ്ടിയര്‍ ഹര്‍ഷിത നന്ദിയും പറഞ്ഞു.
Keywords : Mulleria, Camp, School, Education, Students, NSS, Nehru Yuva Kendra.