നാടിന് വെളിച്ചമായി മുള്ളേരിയയിലെ വിദ്യാര്‍ത്ഥികള്‍
Apr 2, 2016, 09:30 IST
മുള്ളേരിയ: (www.kasargodvartha.com 02.04.2016) ജി വി എച്ച് എസ് എസ് മുള്ളേരിയയിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗംഗാധരന്‍ മാഷുടെ പേരില്‍ കമ്മ്യൂണിറ്റി ലൈബ്രറി ആരംഭിച്ചു. ഓരോ ഗ്രാമങ്ങളിലും ഓരോ ഗ്രന്ഥ ശാല, അതുവഴി ജനങ്ങളില്‍ ഇന്ന് അന്യം നിന്ന് പോകുന്ന വായന ശീലത്തെ തിരിച്ച് കൊണ്ടുവരുന്നതിന് ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസിന്റെ അക്ഷര ദീപം കമ്മ്യൂണിറ്റി ഗ്രന്ഥാലയം പദ്ധതിയുടെ ഭാഗമായാണ് മുള്ളേരിയയില്‍ ലൈബ്രറി ആരംഭിച്ചത്.
ഓരോവിദ്യാര്‍ത്ഥികളും വീടുകളില്‍ നിന്നും ശേഖരിച്ചതും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ചതുമായ പുസ്തകങ്ങളെ ഉള്‍പ്പെടുത്തി സ്‌കൂളിന്റെ തൊട്ടടുത്തുള്ള തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലാണ് ലൈബ്രറി ആരംഭിച്ചത്. ഗംഗാധരന്‍ മാഷുടെ മൂന്നാം ചരമദിനമായ ജനുവരി 19 നാണ് പുസ്തക സമാഹരണത്തിന് തുടക്കം കുറിച്ചത്. ഇതിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ കാറഡുക്ക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍വെ നടത്തുകയും പുസ്തകങ്ങള്‍ സമാഹരിക്കുകയും ചെയ്തിരുന്നു.
കാറഡുക്ക പഞ്ചായത്ത് സെക്രട്ടറി അഡ്വ. ഗംഗാധരന്‍, നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചടങ്ങില്‍ ലൈബ്രറി നാടിന് സമര്‍പ്പിച്ചു. പി ടി എ പ്രസിഡണ്ട് വേണുഗോപാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജി സ്വപ്ന, ഗോപാലകൃഷ്ണ, രേണുകാ ദേവി, എം ജനനി, ബാലകൃഷ്ണന്‍, ചന്തു മാസ്റ്റര്‍, കുമാരി അപര്‍ണ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ ശാഹുല്‍ ഹമീദ് പദ്ധതിയെകുറിച്ച് വിശദീകരിച്ചു.
പ്രിന്‍സിപ്പാള്‍ നാരായണന്‍ സ്വാഗതവും തുടര്‍ വിദ്യാഭ്യാസ കേന്ദ്ര പ്രേരക് കാഞ്ചന നന്ദിയും രേഖപ്പെടുത്തി. തന്റെ 92-ാം വയസിലും സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടിയില്‍ ചേര്‍ന്ന് പരീക്ഷയെഴുതി 10 -ാം ക്ലാസ് പാസായ മീനാക്ഷി അമ്മ, ഇന്‍സ്ട്രക്ടര്‍ രുഗ്മണി, പ്രേരക് കാഞ്ചന എന്നിവരെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
Keywords : Mulleria, School, Students, Library, Inauguration, Education, NSS.