ചലചിത്ര നിര്‍മാണ ഏകദിന ശില്‍പശാല ശ്രദ്ധേയമായി
Oct 10, 2015, 11:30 IST
എടനീര്‍: (www.kasargodvartha.com 10.10.2015) സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ചലചിത്ര നിര്‍മാണ ഏകദിന ശില്‍പശാല ശ്രദ്ധേയമായി. സിനിമാ ലോകത്തെ നൂതന സാങ്കേതികത്വത്തെ കുറിച്ചും, കഥ തിരക്കഥ ക്യാമറ അഭിനയവും പഠനവിഷയമാക്കിയുമാണ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്.
പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ശില്‍പശാലയില്‍ 100 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രകൃതി സംരക്ഷണം മുഖ്യവിഷയമാക്കിയ ശില്‍പശാല നാടകകൃത്തും ഷോര്‍ട്ട്ഫിലിം സംവിധായകനുമായ പദ്മനാഭന്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു.
ഉദയന്‍ കുണ്ടംകുഴി ചലചിത്ര നിര്‍മാണ പരിശീലനം നല്‍കി. 'പ്രകൃതിയെ അറിയാന്‍' എന്ന വിഷയത്തില്‍ രാധാകൃഷ്ണന്‍ കെമ്മങ്കയ ക്ലാസെടുത്തു. ഐ.കെ പ്രോഗ്രാം ഓഫീസര്‍ വാസുദേവന്‍, അഖിലേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.എസ്.എസ് ലീഡര്‍മാരായ ധന്യശ്രീ, ശിവപ്രസാദ്, അമല്‍, ഭാവന തുടങ്ങിയവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.
Keywords : Film, Entertainment, Kasaragod, Kerala, Edneer, School, Education, Workshop.