city-gold-ad-for-blogger

ക്ലിക്കുകളില്‍ കമ്പവുമായി വിദ്യാര്‍ത്ഥികള്‍ സ്റ്റുഡിയോയില്‍

ചെറുവത്തൂര്‍: (www.kasargodvartha.com 22/08/2016) ലോക ഫോട്ടോഗ്രഫി ദിനത്തിന്റെ ഭാഗമായി കോട്ടപള്ളി ഇംഗ്ലീഷ് മീഡിയം സ്‌കൂളി(കെംസ്)ലെ വിദ്യാര്‍ത്ഥികള്‍ ഡിജിറ്റല്‍ സ്റ്റുഡിയോ സന്ദര്‍ശനം നടത്തി. ചെറുവത്തൂരിലെ താജ് സ്റ്റുഡിയോയിലെത്തിയ വിദ്യാര്‍ത്ഥികള്‍ ക്യാമറയില്‍ താന്താങ്ങളുടെ വൈഭവം പ്രകടമാക്കി.

തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍ കെ രൂപേഷ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസിന് നേതൃത്വം നല്‍കി. ഫോട്ടോഗ്രഫിയുടെ വിവിധ മേഖലകള്‍ പരിചയപെട്ട വിദ്യാര്‍ത്ഥികള്‍ പിന്നീടാണ് ക്യാമറകളുമായി നേരിട്ട് പരിശീലനം നടത്തിയത്. ക്യാമറ കണ്ണുകളിലൂടെ അനുഭവ ക്ലിക്കുകളെടുത്തതിന്റെ ആത്മ നിര്‍വൃതിയിലാണ് വിദ്യാര്‍ത്ഥികള്‍ തിരിച്ചു സ്‌കൂളിലെത്തിയത്.

സ്‌കൂള്‍ ജനറല്‍ മാനേജര്‍ ഷിയാസ് അഹ് മദ് ഹുദവി, അഡ്മിനിസ്‌ട്രേറ്റര്‍ അഫ്‌സല്‍ ഹുദവി, കെ ജിതിന്‍ രാജ്, ടി ഫഹദ് എന്നിവര്‍ സംബന്ധിച്ചു.

ക്ലിക്കുകളില്‍ കമ്പവുമായി വിദ്യാര്‍ത്ഥികള്‍ സ്റ്റുഡിയോയില്‍


Keywords : Cheruvathur, School, Students, Education, Photography, World Photography Day.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia