city-gold-ad-for-blogger

കൃഷിപാഠങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി മീപ്പിരി സ്‌കൂള്‍ കുട്ടികള്‍

കുമ്പള: (www.kasargodvartha.com 17.08.2016) പാഠപുസ്തകങ്ങളിലെ കൃഷിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കര്‍ഷകന്റെ മറുപടി തേടി മീപ്പിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൃഷിയുടെ പഴയതും പുതിയതുമായ രീതിശാസ്ത്രങ്ങളെ കുറിച്ച് മീപ്പിരിയിലെ പേരുകേട്ട കര്‍ഷകര്‍ ബി പി മുരളി ക്ലാസെടുത്തു.

തുടര്‍ന്ന് കുട്ടികള്‍ക്ക് വിവിധ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുകയും അവ എങ്ങനെ കൃഷി ചെയ്യണമെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ചിങ്ങം ഒന്നിന്റെ പ്രസക്തി, മലയാള മാസാരംഭം, പൊഴുതു കൊള്ളല്‍, നിറ, പുത്തരി എന്നിങ്ങനെ വിവിധ കൃഷിരീതികളും, ആചാരാനുഷ്ഠാനങ്ങളും കുട്ടികള്‍ മനസിലാക്കി.

കര്‍ഷകനെ പൊന്നാട ചാര്‍ത്തി ഉപഹാരം നല്‍കി ആദരിച്ചു. ഹെഡ്മാസ്റ്റര്‍ മനോജ് കുമാര്‍ സി സ്റ്റാഫ് സെക്രട്ടറി കെ വി ശ്രീനിവാസന്‍, കെ വി ജനാര്‍ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൃഷിപാഠങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി മീപ്പിരി സ്‌കൂള്‍ കുട്ടികള്‍

Keywords : Kumbala, School, Students, Education, Camp, Farming, Meepiri School.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia