കുഞ്ഞിമാവിന്റടിയിലെ വെളിച്ചത്തിന്റെ കഥ പറഞ്ഞ് ചുണ്ടൊപ്പ് മാഗസിന്‍
Mar 29, 2019, 17:40 IST
കാസര്‍കോട്: (www.kasargodvartha.com 29.03.2019) പേരില്‍ തന്നെ കൗതുകമുണര്‍ത്തി കുഞ്ഞിമാവിന്റടിയിലെ വെളിച്ചത്തിന്റെ കഥപറയുകയാണ് ചുണ്ടൊപ്പ് മാഗസിനിലൂടെ കാസര്‍കോട്ടെ സര്‍ക്കാര്‍ അന്ധവിദ്യാലയം. സ്‌കൂള്‍ എഴുപതാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ സ്‌കൂളിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ഒരു മാഗസിന്‍ പുറത്തിറക്കിക്കൂടെയെന്ന ആശയം അധ്യാപകനും പാലക്കാട് സ്വദേശിയുമായ എം രാജേഷിന്റെ മനസില്‍ ഉദിച്ചത്. വ്യത്യസ്തമാര്‍ന്ന പേരു തന്നെ മാഗസിന് വേണമെന്ന ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രാദേശികമായി സുപരിചിതമായ ചുണ്ടൊപ്പ് എന്ന് പദത്തെക്കുറിച്ച് അദ്ദേഹം കേള്‍ക്കുന്നത്. കാഴ്ചാപരിമിതിയുള്ളവരെ സംബന്ധിച്ചിടത്തോളും ഏറെ പ്രാധാന്യമുള്ളതാണ് ചുണ്ടൊപ്പുകള്‍.
സ്‌കൂളിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍, പഴയ അധ്യാപകരുമായി നടത്തിയ അഭിമുഖങ്ങള്‍, ഭിന്നശേഷിക്കാരുടെ നിയമപരിരക്ഷകളെക്കുറിച്ചുള്ള ലേഖനങ്ങള്‍, തൊഴില്‍ മേഖലകളിലും, വിദ്യാഭ്യാസ മേഖലകളിലും നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍, കുട്ടികളുടെ സാഹിത്യ രചനകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിമിതികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഏഴുപേര്‍ അടങ്ങിയ എഡിറ്റോറിയല്‍ ബോര്‍ഡ് ചുണ്ടൊപ്പ് എന്ന മാഗസിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.
1950 ല്‍ കാസര്‍കോട്ടെ റെയില്‍വേ സ്റ്റേഷനടുത്ത് വാടകകെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തമാരംഭിക്കുന്നത്. 1964 ല്‍ വിദ്യാനഗറിലെ സ്വന്തം കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറുകയായിരുന്നു. സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ അന്ധവിദ്യാലയം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏകാധ്യാപക വിദ്യാലമായാണ് തുടങ്ങിയതെങ്കിലും ഇന്ന് 12 അധ്യാപകര്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. കെ അബ്ദുല്ലയാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍. ഒന്നു മുതല്‍ ഏഴാംക്ലാസുവരെയായി 14 കുട്ടികളാണ് വിദ്യാലയത്തില്‍ പഠിക്കുന്നത്. കൂടാതെ സ്‌കൂളിലെ അധ്യാപകരായ എം പി അബൂബക്കറും നാരായണനും ഉമേശന്‍ മാഷുമെല്ലാം സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളും സഹപാഠികളും കൂടിയാണ്. ഇതുവരെയായി 400 ലധികം വിദ്യാര്‍ഥികള്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്നു പഠിച്ചിറങ്ങി.ഇതില്‍ പലരും ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.
സാമൂഹിക പ്രവര്‍ത്തക മുനീസ, കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായ ജീവന്‍രാജും കൃഷ്ണപ്രിയയുമെല്ലാം ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികളാണ്. കൂടാതെ സംസ്ഥാന സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി നാലു തവണ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. സ്ഥിരം വിഷയങ്ങള്‍ക്കുപുറമെ മ്യൂസിക്, ക്രാഫ്റ്റ്, ഇന്‍സ്ട്രുമെന്റ് തുടങ്ങിയ വിഷയങ്ങളും കുട്ടികള്‍ക്കായി പാഠ്യേതരവിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ ചുണ്ടൊപ്പ് മാഗസിന്‍ പ്രകാശനം ചെയ്തു
കാസര്‍കോട്: സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും തയ്യാറാക്കിയ ചുണ്ടൊപ്പ് മാഗസിന്‍ ജില്ലാകളക്ടര്‍ ഡോ.ഡി സജിത്ത് ബാബു പ്രകാശനം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ്‌ചോലയില്‍ മാഗസിന്‍ ഏറ്റുവാങ്ങി. പുസ്തകത്തിന്റെ ഓഡിയോ പതിപ്പ് സബ്ജഡ്ജ് ഫിലിപ്പ്‌തോമസ് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് നല്‍കി പ്രകാശനം ചെയ്തു.
ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ മുഖ്യ പ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ് വിദ്യാനഗര്‍ പ്രസിഡന്റ് സജിമാത്യു, പി.ടി.എ പ്രസിഡന്റ് എന്‍.വി ധന്യ, സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ കോഡിനേറ്റര്‍ രത്‌നാകരന്‍, ഹെഡ്മാസ്റ്റര്‍ കെ. അബ്ദുല്ല, സ്റ്റാഫ്‌സെക്രട്ടറി പി.വി ആന്റണി, സ്മരണിക എഡിറ്റര്‍ എം. രാജേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സ്‌കൂളിലെ മുന്‍ അധ്യാപകരായ പി.ഒ ജോണ്‍, ടി.പി. ശ്രീനിവാസന്‍, കെ. രാജന്‍ എന്നിവരെ സമഗ്രശിക്ഷ ജില്ലാ ഓഫീസര്‍ പി.പിവേണുഗോപാലന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ടി. കാസിം തുടങ്ങിയവര്‍ ആദരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Book-release, കേരള വാര്‍ത്ത, Education, Chundoppu magazine released
< !- START disable copy paste -->