city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലെത്തിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: (www.kasargodvartha.com 25.11.2018) ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനായി സംസ്ഥാന സര്‍ക്കാരും യൂണിവേഴ്സിറ്റികളും വലിയ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍-കരിന്തളം കോളജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് മറ്റു രാജ്യങ്ങള്‍ പോലും അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വേണ്ടത്ര നിലവാരത്തിലെത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഇതില്‍ മാറ്റമുണ്ടാക്കുവാന്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ വിവിധ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. യൂണിവേഴ്സിറ്റികളിലെ വൈസ് ചാന്‍സിലര്‍മാരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ നമ്മുടെ സ്ഥാപനങ്ങള്‍ സ്ഥാനം പിടിക്കുന്ന തരത്തിലാണ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്. ഇതില്‍ യൂണിവേഴ്സിറ്റികള്‍ക്ക് പ്രധാന പങ്കുവഹിക്കാന്‍ കഴിയും. യൂണിവേഴ്സിറ്റി ഭരണ സമിതി പുരോഗതി ലക്ഷ്യമാക്കി അക്കാദമിക് മേഖലയ്ക്ക് പ്രാധാന്യം നല്‍കണം. സര്‍ക്കാരും യൂണിവേഴ്സിറ്റി ഭരണ സമിതിയും അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ചു നിന്നാല്‍ മാത്രമേ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കുവാന്‍ കഴിയുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിനാനൂര്‍ കരിന്തളം കോളജിന് 20 ഏക്കര്‍ സ്ഥലം അനുവദിച്ചതിനു പുറമേ സ്വന്തമായി കെട്ടിടത്തിനും മറ്റുമായി 10 കോടി രൂപ അനുവദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം നാട്ടില്‍ തന്നെ കലാലയങ്ങള്‍ ഉണ്ടാകുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാണ്. ഈ കോളജ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ചിറ്റാരിക്കല്‍, വെള്ളരിക്കുണ്ട്, പരപ്പ, കൊന്നക്കാട്, നീലേശ്വരം, ചെറുവത്തൂര്‍, കാഞ്ഞങ്ങാട് എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

പി. കരുണാകരന്‍ എം.പി സ്വാഗതം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനായി. റവന്യൂ വകപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ കളക്റ്റര്‍ ഡോ. സജിത് ബാബു, കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കിനാനൂര്‍- കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വിധു ബാല ഉപഹാര സമര്‍പ്പണം നടത്തി. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലെത്തിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Minister, Pinarayi-Vijayan, Top-Headlines, Education, CM about Education
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia