city-gold-ad-for-blogger

ഉദുമ എന്‍ എസ് എസ് യൂണിറ്റിന്റെ ഓണകൃഷി ആരംഭിച്ചു

ഉദുമ: (www.kasargodvartha.com 27/07/2016) സ്‌കൂളിലെ എന്‍ എസ് എസ് കുട്ടികള്‍ മാങ്ങാട് വയലില്‍ ആരംഭിച്ച നെല്‍ കൃഷിക്ക് പുറമെ സ്‌കൂള്‍ കെട്ടിടത്തിന് സമീപത്തുള്ള തരിശു ഭൂമി കൂടി കപ്പയും, കിഴങ്ങും, പച്ചക്കറികളും നട്ടുവളര്‍ത്തി ഓണച്ചന്തയ്ക്കുള്ള വിഭവങ്ങള്‍ സ്വന്തമായി ഒരുക്കിയെടുക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കാടു മൂടി, മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന സ്ഥലം രണ്ടു ദിവസത്തെ പരിശ്രമം കൊണ്ടാണ് കുട്ടികള്‍ വിള നിലമാക്കിയത്.

കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം ആണ് ഇതെന്നും തുടങ്ങിവെച്ച ഈ പ്രവര്‍ത്തനത്തെ അതിന്റെ പരമോന്നത വിജയത്തിലേക്ക് എത്തിക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും കുട്ടികള്‍ പ്രതിജ്ഞ എടുത്തു. പദ്ധതിയുടെ ഉദ്ഘാടനം ഉദുമ കൃഷി ഓഫീസര്‍ ജ്യോതികുമാരി നിര്‍വഹിച്ചു.

പ്രിന്‍സിപ്പാള്‍ കെ വി അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍, കൃഷി അസിസ്റ്റന്റ് പ്രിയ, പ്രോഗ്രാം ഓഫീസര്‍ അഭിരാം, അധ്യാപകരായ അയ്യപ്പന്‍, രൂപേഷ്, മിഥുന്‍രാജ്, ധനഞ്ജയ്, ഗണേശന്‍, വിശ്വനാഥ എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍ ശരണ്യ എന്‍ സ്വാഗതവും, രഞ്ജിത്ത് എം നന്ദിയും പറഞ്ഞു.

ഉദുമ എന്‍ എസ് എസ് യൂണിറ്റിന്റെ ഓണകൃഷി ആരംഭിച്ചു

Keywords : Udma, NSS, Students, Farming, Inauguration, Education.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia