ആലൂര്‍ യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി
Jul 19, 2016, 09:44 IST
ബോവിക്കാനം: (www.kasargodvartha.com 19/07/2016) ആലൂരിന്റെ മതപരവും സാമൂഹികപരവുമായ ഉന്നമനം ലക്ഷ്യമാക്കി യു എ ഇയില്‍ പ്രവര്‍ത്തിച്ച് വരുന്ന ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘം ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. പരിപാടിക്ക് സംഘം പ്രസിഡണ്ട് എം എ മുഹമ്മദ് ഹാജി നേതൃത്വം നല്‍കി.
ജമാഅത്ത് സെക്രട്ടറി മുഹമ്മദ് മീത്തല്‍, സംഘടന വൈസ് പ്രസിഡണ്ട് എ എം മൊയ്തീന്‍, മുന്‍ ഭാരവാഹി ഖാദര്‍ ടി എ, ജമാഅത്ത് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ഈ കഴിഞ്ഞ ഈദ് ദിനത്തില്‍ ഷാര്‍ജയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് സൗജന്യമായി പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
Keywords : Madrasa, Students, Book, Bovikanam, Education, Committee, Programme, Aloor Nusrathul Islam Sangam.