city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആത്മീയ വിരുന്നായി ഖുര്‍ആന്‍ പാരായണം; വിസ്മയം പകര്‍ന്ന് മുഹമ്മദ് ഹനീസ്

ആത്മീയ വിരുന്നായി ഖുര്‍ആന്‍ പാരായണം; വിസ്മയം പകര്‍ന്ന് മുഹമ്മദ് ഹനീസ്
കാസര്‍കോട്: അടുക്കത്തുബയല്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അടുക്കത്തുബയലില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ പരിപാടി ആത്മീയ വിരുന്നായി. വെള്ളിയാഴ്ച രാത്രി നടന്ന പരിപാടിയില്‍ ബട്ക്കലില്‍ നിന്നുള്ള അന്ധനും, വികലാംഗനുമായ മുഹമ്മദ് ഹനീസ് നടത്തിയ ഖുര്‍ആന്‍ പാരായണം കേള്‍വിക്കാരില്‍ ഇമ്പം പകര്‍ന്നു. ഏഴ് ശൈലികളിലാണ് ഹനീസ് ഖുര്‍ആന്‍ പാരായണം ചെയ്തത്.

മക്കയിലെ വിശുദ്ധ ഹറം മസ്ജിദിലെ ഇമാം ശൈഖ് അബ്ദുര്‍ റഹ്മാന്‍ അല്‍ സുദൈസിയുടെ സ്വരത്തില്‍ ഖുര്‍ആന്‍ ഓതി കേള്‍വിക്കാരെ ഹറം മസ്ജിദില്‍ എത്തിയ പ്രതീതി ഉണ്ടാക്കുകയായിരുന്നു. മക്ക പള്ളിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ബാങ്കു വിളിച്ചും, ഇഖാമത്തും, നിസ്‌കാരവും നടത്തി വിശ്വാസികളെ അനിര്‍വചനീയമായ അനുഭൂതിയിലാഴ്ത്താനും മുഹമ്മദ് ഹനീസിന് കഴിഞ്ഞു.

മദ്രാസില്‍ നിന്നുള്ള സിദ്ദിഖ് അല്‍ ബാഖവിയും, തമിഴ്‌നാട് ബര്‍മാപേട്ടില്‍ നിന്നുള്ള സിയാഉല്‍ റഹ്മാനും, ആസാമില്‍ നിന്നുള്ള അബ്ദുര്‍ റാഫിയും, ഗുജറാത്തില്‍ നിന്നുള്ള മൗലാന നുഅ്മാനും, ബീഹാറില്‍ നിന്നുള്ള അഹ്മദ് അസ്ഹദും, കോഴിക്കോട്ടെ മുഹമ്മദ് സാദിഖും വെള്ളിയാഴ്ച ഖുര്‍ആന്‍ പാരായണം നടത്തി. അബ്ദുല്‍ കരീം കോളിയാട് സ്വാഗതം പറഞ്ഞു.

ബട്ക്കലിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച മുഹമ്മദ് ഹനീസിന് ജന്മനാ കാഴ്ച ശക്തി ഉണ്ടായിരുന്നില്ല. കേള്‍വിയാണെങ്കില്‍ നന്നേ കുറവുമായിരുന്നു. പോളിയോ ബാധിച്ച് കാലുകള്‍ തളരുകയും ചെയ്തു. മകന്റെ ഈ അവസ്ഥ ഓര്‍ത്ത് ദുഖിച്ച പിതാവ് കുട്ടിയെ ഒരു മദ്രസാ അധ്യാപകന്റെ അടുക്കല്‍ എത്തിക്കുകയായിരുന്നു. കാര്യങ്ങള്‍ എളുപ്പം മനസിലാക്കാനും, പഠിക്കാനുമുള്ള ഹനീസിന്റെ കഴിവ് ബോധ്യപ്പെട്ട അധ്യാപകന്‍ കാസറ്റുകളും, മറ്റും സംഘടിപ്പിച്ച് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു.

പിന്നീട് ഞൊടിയിട കൊണ്ട് അതേ ശൈലിയില്‍ ഹനീസും പാരായണം നടത്താന്‍ തുടങ്ങിയതോടെ ലോക പ്രശസ്തരായ ഹാഫിളുമാരുടെ ഖുര്‍ആന്‍ പാരായണ കാസറ്റുകള്‍ സംഘടിപ്പിച്ചു കേള്‍പിച്ചു. ഒരു വിസ്മയം കണക്കെയാണ് ഏഴുശൈലിയില്‍ ഖുര്‍ആന്‍ പാരായണം നടത്താന്‍ ഹനീസ് പഠിച്ചത്. ഹനീസിന്റെ ഖുര്‍ആന്‍ പാരായണം കേള്‍വിക്കാരുടെ ഹൃദയത്തില്‍ ആനന്ദം പകരുന്നു. ഇതറിഞ്ഞ് പല സ്ഥലത്തും ഖുര്‍ആന്‍ പാരായണം നടത്താന്‍ ഈ അന്ധവിദ്യാര്‍ത്ഥിയെ ക്ഷണിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഹിഫ്‌ള്, ഖുര്‍ആന്‍ പാരായണം, ബാങ്ക്‌വിളി മത്സരം പുനരാരംഭിച്ചു. ഫൈനല്‍ മത്സരങ്ങള്‍ രാത്രി നടക്കും. വിജയികള്‍ക്ക് 1,90,000 രൂപയുടെ പ്രൈസ് മണിയാണ് സമ്മാനമായി നല്‍കുക.

Keywords:  Recitation, Adkathbail, Education, Qurhan, Handicape, Winner, Youth, Makha, Kozhikode, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia