അറിവുകള്‍ തേടി വായനാക്കൂട്ടം ഗ്രന്ഥാലയത്തിലെത്തി
Jun 23, 2016, 09:00 IST
പെരുമ്പള: (www.kasargodvartha.com 23/06/2016) കോളിയടുക്കം ഗവ. യു പി സ്‌കൂളി ലെ 'അക്ഷരം' വിദ്യാരംഗം കലാ സാഹിത്യവേദിയുടെ വായനാക്കൂട്ടം കുട്ടികള്‍ അറിവുകള്‍ തേടി ഗ്രന്ഥാലയത്തിലെത്തി. കഥകളും കവിതകളും നോവലുകളും അവര്‍ തെരെഞ്ഞെടുത്തു. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള പെരുമ്പള കുണ്ടടുക്കത്തെ എ കെ ജി ഗ്രന്ഥാലയത്തിലേക്കാണ് കുട്ടികള്‍ യാത്ര നടത്തിയത്.
വായനാക്കൂട്ടത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഗ്രന്ഥാലയം പുസ്തകങ്ങള്‍ നല്‍കി. മികച്ച വായനാകുറിപ്പിന് ഗ്രന്ഥാലയം സമ്മാനങ്ങള്‍ നല്‍കാനും തീരുമാനിച്ചു. പുസ്തകവിതരണം കോളിയടുക്കം ഗവ. യു പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ എ പവിത്രന്‍ നിര്‍വഹിച്ചു. എം കുഞ്ഞിക്കണ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം വിനോദ് കുമാര്‍ പെരുമ്പള ആമുഖ പ്രഭാഷണം നടത്തി.
ഗ്രന്ഥാലയം സെക്രട്ടറി എസ് വി അശോക് കുമാര്‍, കരുണാകരന്‍ കാനാവീട്ടില്‍, വി കുഞ്ഞികണ്ണന്‍, രജീന പി എന്നിവര്‍ പ്രസംഗിച്ചു.
Keywords : School, Students, Library, Education, Book.