city-gold-ad-for-blogger

അക്ഷരങ്ങളെ സ്‌നേഹിച്ചവരുടെ ഒത്തുകൂടല്‍ ഒരുക്കി എന്‍ എസ് എസ് കുട്ടികള്‍

മുള്ളേരിയ: (www.kasargodvartha.com 21.04.2016) സമ്പൂര്‍ണ സാക്ഷരതപ്രഖ്യാപന ദിനാചരണ ഭാഗമായി സാക്ഷരതാ പ്രവര്‍ത്തകരും പഠിതാക്കളും ഒത്തുകൂടി. മുള്ളേരിയ തുടര്‍ സാക്ഷരതാ കേന്ദ്രത്തില്‍ നടന്ന പരിപാടിക്ക് മുള്ളേരിയ സ്‌കൂള്‍ എന്‍ എസ് എസ് കുട്ടികള്‍ നേതൃത്വം കൊടുത്തു. തുടര്‍ സാക്ഷരതാ കേന്ദ്രത്തിന്റെ രജതജൂബിലി സമാപന സമ്മേളനവും നടന്നു.

പഴയകാല സാക്ഷരതാ പ്രവര്‍ത്തകരുടെ അനുവഭവങ്ങള്‍ കുട്ടികളോട് വിവരിച്ചു. പഠിക്കാന്‍ അവസരങ്ങളില്ലാത്തെ പിന്‍തള്ളിപ്പോയവരുടെ പഠനാനുഭവങ്ങളും എന്‍ എസ് എസ് കുട്ടികള്‍ക്ക് പ്രചോദനമായി. സ്‌കൂള്‍ കുട്ടികളോടൊപ്പം പഠിതാക്കളും സാക്ഷരതാ പ്രവര്‍ത്തകരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

പ്രിന്‍സിപ്പാള്‍ പി നാരായണന്‍ അധ്യക്ഷനായി. ഗവ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. മുന്‍കാല സാക്ഷരത പ്രവര്‍ത്തകരെ ആദരിച്ചു. എം ജനനി, രേണുകദേവി, രാജാറാം, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പുണ്ടൂര്‍ ഷാഹുല്‍ ഹമീദ്, സൂര്യ, കാഞ്ചന എന്നിവര്‍ സംസാരിച്ചു.

അക്ഷരങ്ങളെ സ്‌നേഹിച്ചവരുടെ ഒത്തുകൂടല്‍ ഒരുക്കി എന്‍ എസ് എസ് കുട്ടികള്‍

Keywords : NSS, School, Students, Celebration, Education, Mulleria, NSS literacy celebration.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia