city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജാമിഅ സഅദിയ്യ അറബിയ്യയ്ക്ക് യമന്‍ എംബസിയുടെ അംഗീകാരം

മംഗളൂരു: (www.kasargodvartha.com 03/03/2016) ദക്ഷിണേന്ത്യയിലെ ഉന്നത മത ഭൗതിക കലാലയമായ ജാമിഅ സഅദിയ്യ അറബിയ്യക്ക് ന്യൂഡല്‍ഹിയിലെ യമന്‍ എംബസിയുടെ അംഗീകാരം. യമനിലെ വിവിധ സര്‍വകലാശാല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിജ്ഞാന വിനിമയത്തിനും വിദ്യാര്‍ത്ഥി ഗവേഷക കൈമാറ്റത്തിനും ജാമിഅ സഅദിയ്യക്ക് ഇതോടെ അവസരം ഒരുങ്ങുകയാണ്.

അറബിക് ലാഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറവും (അലിഫ്) സഅദിയ്യയും സംയുക്തമായി ഫെബ്രുവരിയില്‍ കാസര്‍കോട്ട് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ അറബിക് കോണ്‍ഫറന്‍സിലാണ് യമന്‍ അധികൃതര്‍ വിജ്ഞാന വിനിമയ സഹകരണത്തിന് താല്‍പര്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞദിവസം ന്യൂഡല്‍ഹിയിലെ യമന്‍ കള്‍ച്ചറല്‍ കൗണ്‍സിലില്‍ നടന്ന ചടങ്ങില്‍ പ്രത്യേക അഭിനന്ദന പത്രവും പുരസ്‌ക്കാരവും യമന്‍ സ്ഥാനപതി സയ്യിദ് മാസിന്‍ മഹ്ദി ഹൈദറൂസ് അല്‍ ജിഫ്രി ഓള്‍ ഇന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ഏല്‍പ്പിക്കുകയായിരുന്നു.

കാസര്‍കോട്ട് നടന്ന ചടങ്ങില്‍ അലിഫ് ജനറല്‍ സെക്രട്ടറി പ്രൊഫ മഹ് മൂദ് സാഹിബ് വടകര ജാമിഅ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന് പുരസ്‌ക്കാരവും അഭിനന്ദന പത്രവും കൈമാറി. അലിഫ് ഡയറക്ടര്‍ അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി, സഅദിയ്യ ഓര്‍ഗനൈസിങ്ങ് ഡയറക്ടര്‍ അബ്ദുല്‍ ഗഫാര്‍ സഅദി, ഇംഗ്ലീഷ് മീഡിയം മാനേജര്‍ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, സഅദിയ്യ മുദരിസ് അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില തുടങ്ങിയവര്‍ സംബന്ധിച്ചു.

ജാമിഅ സഅദിയ്യ അറബിയ്യയ്ക്ക് യമന്‍ എംബസിയുടെ അംഗീകാരം

Keywords : Jamia-Sa-adiya-Arabiya, Kasaragod, Education, Yemen Embassy, Yemen Embassy's recognition for Jamia Sa adiya Arabiya.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia