പയറു വര്‍ഗ വര്‍ഷാചരണം: ജി എച്ച് എസ് എസില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു
Aug 10, 2016, 10:07 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2016) മനുഷ്യര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷ്യ വിഭവമാകുന്നതിനൊപ്പം വളരുന്ന മണ്ണിനും അമിതമായ നൈട്രജന്‍ ബഹിസ്ഫുരണത്താല്‍ മണ്ണ് ഫലഭൂയിഷ്ടമാക്കുന്ന പയര്‍വര്‍ഗങ്ങള്‍ക്കാണ് ഈ വര്‍ഷം യു എന്‍ സമര്‍പിച്ചിരിക്കുന്നത്. 2016 അന്താരാഷ്ട്ര പയറുവര്‍ഗ്ഗ വര്‍ഷാചരണം ആഘോഷിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സയന്‍സ് ക്ലബ്ബ് വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ ആചരിച്ചു.
നാട്ടില്‍ ലഭ്യമാകുന്ന വിവിധയിനം പയറുവര്‍ഗങ്ങള്‍ കൊണ്ടുള്ള, പായസമടക്കമുള്ള വിഭവങ്ങളൊരുക്കിയുള്ള പരിപാടി ജില്ലാ സയന്‍സ് ക്ലബ് സെക്രട്ടറി എം കെ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. എച്ച് എം ചന്ദ്രശേഖര പി, പി കെ സുരേഷന്‍, പി ടി ഉഷ, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ടി വി നാരായണന്‍ സ്വാഗതവും എ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. പ്രകൃതിദത്തമായ പലതരം വര്‍ണങ്ങളാലുള്ള വിത്തുകള്‍ കാര്‍ഡ് ബോഡുകളില്‍ ഒട്ടിച്ച് കുട്ടികള്‍ സൃഷ്ടിച്ച പൂക്കള്‍, ചെടികള്‍, പക്ഷികള്‍ എന്നിയുടെ ചിത്രങ്ങള്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കും വിധമായിരുന്നു.
Keywords : Celebration, Programme, Inauguration, Education, Students.