കേന്ദ്രസര്‍വകലാശാലയില്‍ പഞ്ചദിന ദേശീയ ശില്‍പശാല തുടങ്ങി
Jun 27, 2016, 10:11 IST
കാസര്‍കോട്: (www.kasargodvartha.com 27.06.2016) കേരള കേന്ദ്രസര്‍വകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പഞ്ചദിന ദേശീയ ശില്‍പശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ ഉറവിടമാണ് ലൈബ്രറി. ശില്‍പകാലകള്‍ നടത്തുന്നത് വഴി പുത്തന്‍ സാങ്കേതിക വിദ്യകള്‍ പഠിക്കുവാനും, അറിവ് മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കുവാനും സാധിക്കുന്നു.
ലൈബ്രറിയുടെ ദൈനദിന പ്രവര്‍ത്തനങ്ങളില്‍ ഇ- ലൈബ്രറി സംവിധാനം നടപ്പിലാക്കുക വഴി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണങ്ങള്‍ക്ക് വളരെ പ്രയോജനപ്പെടുകയും ലൈബ്രറി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുവാനും കഴിയുന്നു. അതുകൊണ്ടു തന്നെ സര്‍വകലാശാലയുടെ വളര്‍ച്ചയില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയാര്‍ഹമാണെന്ന് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.
ലൈബ്രറി സയന്‍സില്‍ പ്രാവീണ്യം നേടിയ ഡി ബി ത്രിപാതി എന്‍ ഐ ടി റൂര്‍ക്കേല, 'കോഹ, ഡിസ്‌പേസ് ആന്‍ഡ് ജൂംല' എന്ന വിഷയത്തില്‍ പെരിയ, തേജസ്വിനി ഹില്‍സ് ക്യാംപസ്സില്‍ സംഘടിപ്പിക്കുന്ന പഞ്ചദിന ശില്‍പശാലയുടെ ലക്ഷ്യങ്ങളെകുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ ഡീന്‍ ഡോ. എം എസ് ജോണ്‍ സംസാരിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയന്‍ ഡോ. സെന്തില്‍ കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഡോ. ശിവരാമ റാവു നന്ദിയും പറഞ്ഞു. ശില്‍പശാല ജൂലൈ ഒന്നിന് സമാപിക്കും.
Keywords : Central University, Inauguration, Education, Students, Workshop.