പട്‌ല ഗവണ്‍മെന്റ് സ്‌കൂളില്‍ സൗജന്യ ശാസ്ത്ര ശില്‍പശാല നടത്തി
Jul 18, 2016, 10:43 IST
പട്‌ല: (www.kasargodvartha.com 18/07/2016) പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി മൈന്‍ഡ്‌ലോട്ട് എഡ്യൂക്കേഷനും പി എ കോളജ് ഓഫ് എന്‍ജിനീയറിങ്ങും സംയുക്തമായി ശാസ്ത്ര ശില്‍പശാല നടത്തി. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര വിഷയങ്ങളില്‍ അഭിരുചി വളര്‍ത്താനും, പാഠ്യേതര ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങളില്‍ താല്‍പര്യം വര്‍ധിപ്പിക്കാനും മൈന്‍ഡ്‌ലോട്ട് എഡ്യുക്കേഷന്‍ സ്‌കൂളുകള്‍തോറും സൗജന്യമായി നടത്തി വരാറുള്ള 'ഡുലോട്ട് സയന്‍സ്' പരിശീലന ക്ലാസാണ് പട്‌ല സ്‌കൂളില്‍ നടന്നത്.
വിദ്യാഭ്യാസ രംഗത്ത് കുട്ടികളില്‍ മൂല്യാധിഷ്ഠിത പഠന മാര്‍ഗങ്ങള്‍ പരിചയപ്പെടുത്താനും, എളുപ്പത്തില്‍ പഠനം സാധ്യമാക്കുന്ന ആധുനിക വിദ്യാഭ്യാസ രീതികള്‍ സായക്തമാക്കാനും കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാജന്‍ കെ വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജു സ്വാഗതം പറഞ്ഞു.
മൈന്‍ഡ്‌ലോട്ട് അഡ്മിന്‍ മുഹമ്മദ് പട്‌ല പി എ, സ്‌കൂള്‍ അധ്യാപകരായ സുനില്‍, മിനി കെ ജോസ്, ലക്ഷ്മി വി തുടങ്ങിയവര്‍ സംബന്ധിച്ചു. പി എ എന്‍ജിനീയറിംഗ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ മുജീബ് പട്‌ല ക്ലാസിന് നേതൃത്വം നല്‍കി. പഠനം രസകരമാക്കാനുള്ള മാര്‍ഗങ്ങള്‍ വിവരിച്ചുകൊണ്ട് അസി. പ്രൊഫസര്‍ മജീദ് ചെമ്മനാട് (പി എ എഞ്ചിനീയറിംഗ് കോളജ്) ക്ലാസെടുത്തു.
Keywords : Patla, School, Education, Student, Class, Inauguration, Mindlot Education Kasaragod, Workshop.