city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Women Rights | തുല്യത സ്ത്രീകളുടെ ജന്മാവകാശം; ഇൻഡ്യൻ ഭരണഘടന ഉറപ്പുനൽകുന്ന പരിഗണനകൾ അറിയാം

ന്യൂഡെൽഹി: (www.kasargodvartha.com) ലോകത്ത് തന്നെ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്നതാണ് ഇൻഡ്യയുടെ ഭരണഘടന. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണിത്. ഇൻഡ്യൻ ഭരണഘടന രാജ്യത്തിന്റെ പരമോന്നത നിയമമാണ്. മൗലികാവകാശങ്ങൾ, ഗവൺമെന്റിന്റെയും പൗരന്മാരുടെയും കടമകൾ എന്നിവ വ്യക്തമാക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ഭരണഘടനയാണ് നമ്മുടേത്. രാജ്യത്തിന്റെ ഏറ്റവും സുപ്രധാന സമ്പത്തായ സ്ത്രീകളുടെ ഉന്നമനത്തിനും പുരോഗതിക്കുമാവശ്യമായ കാര്യങ്ങൾ ഭരണഘടനയിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായ പരിഗണന ഭരണഘടന ഉറപ്പുവരുത്തുന്നു.
               
Women Rights | തുല്യത സ്ത്രീകളുടെ ജന്മാവകാശം; ഇൻഡ്യൻ ഭരണഘടന ഉറപ്പുനൽകുന്ന പരിഗണനകൾ അറിയാം

ഭരണഘടന സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങൾ പരിശോധിക്കാം:

മൗലികാവകാശങ്ങൾ (ഭാഗം III)

ആർടികിൾ 14 - സ്ത്രീകൾക്ക് സമത്വത്തിനുള്ള അവകാശം ഉറപ്പാക്കുന്നു.

ആർടികിൾ 15 (1) - സ്ത്രീകൾക്ക് അനുകൂലമായ ക്രിയാത്മക നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥകൾ ഏർപെടുത്താൻ സംസ്ഥാനത്തെ അധികാരപ്പെടുത്തുന്നു.

ആർടികിൾ 16 - അവസരങ്ങളുടെ തുല്യത ഉറപ്പ്‌ നൽകുന്നു. പൊതു തൊഴിൽ അല്ലെങ്കിൽ ഏതെങ്കിലും ഓഫീസിലേക്കുള്ള നിയമനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേകിച്ചും ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം തടയുന്നു.

നിർദേശകതത്വങ്ങൾ (ഭാഗം IV)

ആർടികിൾ 38: സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ട നടപടികൾ സ്വീകരിക്കാൻ ഗവണ്മെന്റിനു ബാധ്യതയുണ്ട്. സാമൂഹിക അസമത്വം ഇല്ലാതാക്കുകയും അവസരസമത്വം ഉറപ്പാക്കേണ്ടതും ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്.

ആർടികിൾ 39: ജനങ്ങൾക്കു മതിയായ ഉപജീവനമാർഗം, തുല്യജോലിക്ക് തുല്യവേതനം, ആരോഗ്യസുരക്ഷ തുടങ്ങിയവ ഉറപ്പാക്കണമെന്ന് നിഷ്‌കർഷിക്കുന്നു.

ആർടികിൾ 42: ജോലിയുടെയും പ്രസവാനുകൂല്യത്തിന്റെയും ന്യായവും മാനുഷികവുമായ വ്യവസ്ഥ.

ആർടികിൾ 46: പട്ടികജാതി, പട്ടികവർഗ, മറ്റ് ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കൽ.

ആർടികിൾ 51: സ്ത്രീകളുടെ അന്തസ് ഉയർത്തുന്നതിന് വേണ്ടി ഈ ആർടികിൾ പ്രകാരം തുല്യ പ്രതിഫല നിയമം 1976, മാതൃത്വ ആനുകൂല്യനിയമം 1961, സ്ത്രീധന നിരോധന നിയമം 1961, വ്യഭിചാരനിരോധന നിയമം 1956 എന്നിവ നിലവിൽ വന്നു.

ആർടികിൾ 243: ഗ്രാമപഞ്ചായതുകളിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കുന്നു.

Keywords: Women Rights under the Constitution of India, Newdelhi, News, Top-Headlines, Women, Constitution of India, India, Women Rights, Government, Education, Job.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia