വര്‍ഗീയതക്കെതിരെ വിദ്യാര്‍ത്ഥി കൂട്ടായ്മ വേണം: വിസ്ഡം വിദ്യാര്‍ത്ഥി സമ്മേളനം
Sep 28, 2016, 10:39 IST
കാസര്‍കോട്: (www.kasargodvartha.com 28.09.2016) ഭൂരിപക്ഷ ന്യൂനപക്ഷ മതങ്ങളുടെ പേരില്‍ ചിലര്‍ ബോധപൂര്‍വം സൃഷ്ഠിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ അലയൊലികള്‍ വിദ്യാലയങ്ങളില്‍ പ്രകടമാണെന്നും ഇതിനെതിരെ മതേതര വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി കൂട്ടായ്മകള്‍ രൂപവല്‍കരിക്കണമെന്നും ഇതിനായി ബോധവല്‍കരണം അനിവാര്യമാണെന്നും വിസ്ഡം ഗ്ലോബല്‍ ഇസ് ലാമിക് മിഷന്റെ ഭാഗമായി എം എസ് എം കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹൈസെക് പ്രഖ്യാപന സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. ഇസ്ലാമികാധ്യാപനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തീവ്രവാദത്തിനനുകൂലമായ ചില മുസ്‌ലിം വികാര ജീവികളുടെ സമീപനങ്ങളും മതരാഷട്രീയ നേതൃത്വങ്ങള്‍ ഗൗരവത്തോടെ കാണണം.
വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വര്‍ഗീയ ധ്രുവീകരണത്തിനും വ്യാജ ആത്മീയതക്കും അധാര്‍മികതക്കുമെതിരെ എം എസ് എം സംഘടിപ്പിക്കുന്ന വിവിധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഹയര്‍സെക്കന്‍ഡറി വിദ്യര്‍ത്ഥി സമ്മേളനം ഹൈസെക് നവംബര്‍ ആറിന് കാസര്‍കോട് ടൗണ്‍ ഹാളില്‍ വെച്ച് നടക്കും.
ഹൈസെക് സമ്മേളനത്തിന്റെ പ്രഖ്യാപനം എം എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് മുനവിര്‍ സ്വലാഹി നിര്‍വഹിച്ചു. ഹൈസെകില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ് മത്സരം, സമര്‍പണം ശാഖാ സംഗമങ്ങള്‍, സന്ദേശ പ്രയാണം, സന്ദേശ ദിനം, സന്ദേശ പവലിയന്‍, സ്‌കൂള്‍ മീറ്റ്, ലീഡേഴ്‌സ് മീറ്റ് എന്നിവ സംഘടിപ്പിക്കും.
പ്രഖ്യപന സമ്മേളനത്തില്‍ ദഅ്‌വാ സമിതി കണ്‍വീനര്‍ ബഷീര്‍ കൊമ്പനടുക്കം അധ്യക്ഷത വഹിച്ചു. ഷഫീക്ക് അസ്‌ലം, മുഹമ്മദ് ഫാരിസ്, ഐ എസ് എം ജില്ലാ സെക്രട്ടറി റഷീദ് അണങ്കൂര്‍, ശക്കീര്‍ സലഫി, അനീസ് കൊമ്പനടുക്കം എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് സ്വാഗതസംഘം രൂപവല്‍ക്കരിച്ചു. എം മുഹമ്മദ്കുഞ്ഞി (മുഖ്യ രക്ഷാധികാരി), ബഷീര്‍ കൊമ്പനടുക്കം (ചെയര്‍മാന്‍), മുഹമ്മദ് ഫാരിസ് (ജനറല്‍ കണ്‍വീനര്‍).
Keywords : Kasaragod, Students, Meeting, Inauguration, Programme, Education, Wisdom Students Meet.