city-gold-ad-for-blogger

'ഞങ്ങളൊന്ന്'; വര്‍ഗീയതയ്ക്കെതിരെ വിസ്ഡം അക്കാദമി കൂട്ടായ്മ ശ്രദ്ധേയമായി

കാസര്‍കോട്: (www.kasargodvartha.com 03.07.2017) വിസ്ഡം ഇന്റര്‍നാഷണല്‍ അക്കാദമി സംഘടിപ്പിച്ച വര്‍ഗീയതയ്‌ക്കെതിരെയുള്ള കൂട്ടായ്മ 'ഞങ്ങളൊന്ന്' പ്രശസ്ത കവിയും കാസര്‍കോട് സാഹിത്യവേദി സെക്രട്ടറിയുമായ ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. ലക്ഷ്യബോധത്തിന്റെ അഭാവത്തിലാണ് വര്‍ഗീയത പോലുള്ള ദുഷ്ചിന്തകള്‍ കടന്നു വരുന്നത്. വികസനമെന്നതിന്റെ നിര്‍വചന സങ്കല്‍പം മാനവികതലം ഉള്‍പെടുന്നതാകണമെന്നും നമ്മുടെ മനസുകളില്‍ കുറ്റി നാട്ടിയ എല്ലാ അതിരുകളും തകര്‍ത്ത് തരിപ്പണമാക്കിയാലേ അത് സാധ്യമാവുകയുള്ളൂവെന്നും പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ പറഞ്ഞു.

'ഞങ്ങളൊന്ന്'; വര്‍ഗീയതയ്ക്കെതിരെ വിസ്ഡം അക്കാദമി കൂട്ടായ്മ ശ്രദ്ധേയമായി


സമൂഹത്തില്‍ അര്‍ബുദം പോലെ വര്‍ധിച്ചു വരുന്ന വര്‍ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കും ഫാസിസത്തിനുമെതിരെ കാസര്‍കോട് വിസ്ഡം ഇന്റര്‍നാഷണല്‍ അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പരിപാടി, 'ഞങ്ങളൊന്ന്' (വി ആര്‍ ടുഗെദര്‍) പ്രമേയം കൊണ്ടും അവതരണ മികവുകൊണ്ടും വേറിട്ടു നിന്നു. സംസ്ഥാന യുവജനോത്സവത്തില്‍ വിജയിയായ വിഷ്ണുപ്രസാദിന്റെ വര്‍ഗീയതയ്‌ക്കെതിരെയുള്ള ഏകാഭിനയം സദസിന്റെ കയ്യടി വാങ്ങി.

അഹ് മദ് ഷഹ്‌സാദ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടര്‍ ബഷീര്‍ പട്‌ല, അക്കാദമിക് ഡയറക്ടര്‍ യൂനുസ് മുഹമ്മദ്, അതുല്യ മനോജ്, അഖില്‍ ദേവ്, അര്‍സ യാക്കൂബ്, അജയ് എസ് റാം, എം കെ സി ഫാത്വിമ എന്നിവര്‍ സംസാരിച്ചു. യദു കൃഷ്ണന്റെ നേതൃത്വത്തില്‍ ഗാന ട്രൂപ്പും പരിപാടികള്‍ അവതരിപ്പിച്ചു. ഫാത്വിമത്ത് മുഹ്‌സിന സ്വാഗതവും നിള കെ പി നന്ദിയും പറഞ്ഞു.

'ഞങ്ങളൊന്ന്'; വര്‍ഗീയതയ്ക്കെതിരെ വിസ്ഡം അക്കാദമി കൂട്ടായ്മ ശ്രദ്ധേയമായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Education, Students, Programme, Inauguration, Wisdom International Academy.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia