city-gold-ad-for-blogger

ഉന്നതവിജയം നേടിയവരെ ഫിറോസ് ബള്ളൂര്‍ ക്ലബ്ബ് ആദരിച്ചു

മൊഗ്രാല്‍: (www.kasargodvartha.com 19/07/2016) മൊഗ്രാല്‍പുത്തൂര്‍
പ്രദേശത്ത് ബീകോമിനും പ്ലസ്ടുവിനും ഉന്നതവിജയം നേടിയവരെ ഫിറോസ് ബള്ളൂര്‍ ആര്‍ട്‌സ് ആന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബീകോമിന് ഒന്നാം റാങ്ക് നേടിയ പി എസ് സൗമ്യ, പ്ലസ്ടു പരീക്ഷയില്‍ 98 ശതമാനം മാര്‍ക്കോടെ വിജയം കരസ്ഥമാക്കിയ അനഷിതയ്ക്കുമുള്ള ഗോള്‍ഡ് മെഡല്‍ കാസര്‍കോട് സി ഐ എം പി ആസാദ് വിതരണം ചെയ്തു.

മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍, വാര്‍ഡ് മെമ്പര്‍ പ്രമീള മജല്‍ എന്നിവര്‍ മറ്റ് വിജയികളെ അനുമോദിച്ചു. പ്രസിഡണ്ട്‌ സി മഹ്മൂദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് ബള്ളൂര്‍ സ്വാഗതവും അത്തീക്ക് അബ്ദുല്ല നന്ദിയും പറഞ്ഞു.
ഉന്നതവിജയം നേടിയവരെ ഫിറോസ് ബള്ളൂര്‍ ക്ലബ്ബ് ആദരിച്ചു

Keywords: Kasaragod, Sports, Education, Kannur University,  Chairman,  Rank, B.com, Plus Two, Gold Medal, Mogral Puthur.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia