city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഞങ്ങളൊന്നായ് വളരും; ഇത് ചട്ടഞ്ചാല്‍ മാതൃക; പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കിയും സേവനം

ചട്ടഞ്ചാല്‍: (www.kasargodvartha.com 06.06.2021) ചട്ടഞ്ചാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ പ്ലസ്ടു സയന്‍സ് ബി യിലെ വിദ്യാര്‍ഥികള്‍ ഞങ്ങളൊന്നായ് വളരും എന്ന പ്രതിജ്ഞ നിറവേറ്റുകയാണ്.

ചട്ടഞ്ചാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ പ്ലസ്ടു സയന്‍സ് ബി ഡിവിഷനിലെ 61 കുട്ടികളും, അവരുടെ രക്ഷിതാക്കളും ഓര്‍മ മരം വീട്ടുമുറ്റത്ത് നട്ടു കൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ തൈകളടക്കം 122 തൈകളാണ് 61 വീട്ടുമുറ്റത്ത് നട്ടത്.

തൈകള്‍ക്ക് സ്വന്തം പേരാണ് നല്‍കിയത്. തങ്ങളുടെ ജീവിത ചര്യകളെല്ലാം തൈകള്‍ക്കും ലഭ്യമാക്കാനാണങ്ങനെ പേര് നല്‍കിയത്. നട്ട തൈവാടുമ്പോള്‍ ഞാനും വാടിപ്പോകുമെന്നും അവര്‍ പറയുന്നു. നട്ട തൈകള്‍ വിദ്യാര്‍ഥികള്‍ അവരുടെ ക്ലാസ് ഗ്രൂപിലും രക്ഷിതാക്കള്‍ ക്ലാസ് പി ടി എ ഗ്രൂപിലും ഫോടോ സഹിതം പോസ്റ്റ് ചെയ്തു.
         
ഞങ്ങളൊന്നായ് വളരും; ഇത് ചട്ടഞ്ചാല്‍ മാതൃക; പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കിയും സേവനം

ലോക പരിസ്ഥിതി ദിനത്തില്‍ വീട്ടുമുറ്റത്ത് സ്വന്തം പേരില്‍ ക്ലാസിലെ കുട്ടികളും രക്ഷിതാക്കളും ഫലവൃക്ഷ, നാട്ടുമാവിന്‍ തൈകള്‍ നടുന്ന ആശയം നല്‍കിയത് ക്ലാസ് അധ്യാപകനായ രതീഷ് പിലിക്കോടാണ്. വൈകുന്നേരം നടന്ന പരിസ്ഥിതി ദിനാഘോഷം പെരിയ പൊയിനാച്ചി പള്ളിയിലെ പുരോഹിതന്‍ ജോസഫ് കൊളുത്താപ്പളളി ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ പ്രിന്‍സിപല്‍ പി രതീഷ് കുമാര്‍, മുന്‍ പ്രിന്‍സിപല്‍ കെ എം മേരി, സ്റ്റാഫ് സെക്രടറി ഇ വി മധുസൂദന്‍, വിദ്യാര്‍ഥികളായ ഗീതാഞ്ജലി പി, ശ്രേയ കെ റാം, എ എസ് വിനായക് എന്നിവര്‍ സംസാരിച്ചു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ അധ്യാപകന്‍ രതീഷ് പിലിക്കോട്, പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു. നേരത്തെ സയന്‍സ് ക്ലാസിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന് 14 പള്‍സ് ഓക്‌സിമീറ്ററും നല്‍കിയിരുന്നു.

സാഹിത്യ പ്രവര്‍ത്തനവും, ജീവ കാരുണ്യ പ്രവര്‍ത്തനവും നടത്തി കൊറോണ കാലത്തെ ഏകാന്തവാസം സജീവമാക്കിയ ചട്ടഞ്ചാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകനായ രതീഷ് പിലിക്കോട്

അഞ്ച് വര്‍ഷം മുന്‍പ് തന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിനിയായ അഖിലയ്ക്ക് വീട് നിര്‍മിക്കാന്‍ സ്ഥലം ലഭിക്കുന്നതിനും ലഭിച്ച സ്ഥലത്ത് അഞ്ച് ലക്ഷം രൂപ ചെലവില്‍ മൂന്ന് മുറികളുള്ള വീട് നിര്‍മിച്ചു നല്‍കുന്നതിന് നേതൃത്വവും നല്‍കിയിരുന്നു.

പതിനഞ്ച് വര്‍ഷമായി സ്‌കൂളിലെ സാഹിത്യ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. പത്തോളം വാര്‍ഷികപ്പതിപ്പുകളും, ഇന്‍ലന്റ് മാസികയും പ്രസിദ്ധീകരിച്ചു. ലോക്ഡൗണ്‍ കാലത്തെ ഓണ്‍ലൈസാഹിത്യ സംവാദം, ലക്ഷദ്വീപ് വിഷയം ഉള്‍പെടുത്തി സെമിനാര്‍ എന്നിവയും നടത്തി.

നിലവില്‍ പ്ലസ്ടു സയന്‍സ് അധ്യാപകനായ രതീഷ് മെയ് 30 ന് പരവനടുക്കം വൃദ്ധസദനത്തില്‍ വിദ്യാര്‍ഥികളുടെ പേരില്‍ ഉച്ചഭക്ഷണവും നല്‍കി. അധ്യാപക ജോലിയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്ന വേളയില്‍ പതിനഞ്ചായിരം രൂപ ചെലവിട്ട് ഓക്‌സിമീറ്ററുകള്‍ വാങ്ങി വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നല്‍കിയിരിക്കുകയാണ്. ഒപ്പം, പ്ലസ്ടു ക്ലാസിലെ വിദ്യാര്‍ഥികളുടെ നാലോളം രക്ഷിതാക്കളും പങ്കെടുത്തു.

ഓക്‌സിമീറ്റര്‍ പെരിയ പൊയിനാച്ചി പള്ളി വികാരി ജോസഫ് കൊളുത്താപ്പള്ളി 
ചട്ടഞ്ചാല്‍ പി എച് സി ഓഫീസര്‍ ഡോ. കായിഞ്ഞിക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുപ്രവര്‍ത്തകന്‍ സജി വാതപ്പള്ളിയും പങ്കെടുത്തു.

കുട്ടികളുടെ വിഭ്യാസയിടത്തിന് മികച്ച പിന്തുണ നല്‍കുന്ന രതീഷ് വര്‍ഷങ്ങളായി താന്‍ പഠിപ്പിക്കുന്ന കുട്ടികളെ പുലര്‍കാല വായനയ്ക്കായി ഉണര്‍ത്താറുണ്ട്.

കുട്ടികള്‍ തന്നെ മുന്‍കൈ എടുത്ത് 9 ഗ്രൂപുകളാക്കി നാല് മണിക്ക് തുടങ്ങുന്ന പുലര്‍കാല വായനയും ഒരു വര്‍ഷം പൂര്‍ത്തിയാക്കി.

ബീന എം, ഗീതാഞ്ജലി പി, സില്‍ന സുധാകരന്‍, ശ്രേയ കെ റാം, വിനായക് എ എസ്, വിധു കൃഷ്ണന്‍, ആയിശത് രഹ്‌ന ഫംനാസ്, ആശിക, അഭിഷേക് വി നായര്‍ എന്നിവര്‍ ഗ്രൂപ് ലീഡര്‍മാരായി മികച്ച പിന്തുണയാണ് നല്‍കി വരുന്നത്‌

Keywords: Kasaragod, Kerala, News, Chattanchal, Students, Parents, School, Education, Health, We will grow together; This is Chattanchal model; Service provided by pulse oximeter


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia