city-gold-ad-for-blogger
Aster MIMS 10/10/2023

വയനാട് മുസ്ലിം ഓര്‍ഫനേജില്‍ നിന്ന് രണ്ട് പേര്‍ മെഡിക്കല്‍ പഠനത്തിന്

മുട്ടില്‍: ഉന്നത വിദ്യാഭ്യാസത്തിന്റെ പടിവാതില്‍ കടന്ന് വയനാട് മുസ്‌ലിം ഓര്‍ഫനേജ് വിദ്യാര്‍ഥികള്‍ എം. ബി.എ, ബി.ഡിസ് തുടങ്ങി പ്രെഫഷണല്‍ രംഗത്ത് മത്സര പരീക്ഷകളെ അതിജയിച്ച് കടന്ന് ചെന്നതിന് വലിയ വാര്‍ത്തകളായതിന് പിന്നാലെയാണ് പുതിയ അംഗീകാരങ്ങള്‍ ഡബ്ല്യു.എം.ഒ വിനെ തേടിയെത്തിയിരിക്കുന്നത്.

മെഡിക്കല്‍ രംഗത്ത് എല്ലാ പരിമിതികളും മറികടന്ന് രണ്ട് പ്രതിഭകള്‍ ഈ വര്‍ഷം വിദ്യാരംഭം കുറിച്ചു. അസ്ഹര്‍ (മീനങ്ങാടി) പെരിന്തല്‍മണ്ണ എം.ഇ.എസിലും, മുബഷിറ (പരിയാരം) മുക്കം കെ.എം.സി.ടി യിലുമാണ് പ്രവേശനം നേടിയത്.

വയനാട് മുസ്ലിം ഓര്‍ഫനേജില്‍ നിന്ന് രണ്ട് പേര്‍ മെഡിക്കല്‍ പഠനത്തിന്
Ashar
നിലവില്‍ ആയിരത്തി നാനൂറിലെറെ വിദ്യാര്‍ത്ഥികള്‍ക്ക് മതഭൗതിക വിദ്യാഭ്യാസം നല്‍കുന്ന ഡബ്ല്യു.എം.ഒ വിന് കീഴില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ 24 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട് ഇവിടെ പ്രവേശനം നേടുന്നതു മുതല്‍ പഠനം ഉള്‍പെടെ മക്കളുടെ എല്ലാ ഉത്തരവാദിത്തങ്ങളും സാമ്പത്തിക ചിലവുകളും വഹിക്കുന്നത് ഓര്‍ഫനേജാണ്.

വയനാട് മുസ്ലിം ഓര്‍ഫനേജില്‍ നിന്ന് രണ്ട് പേര്‍ മെഡിക്കല്‍ പഠനത്തിന്
Mubashira
ആതുര സേവനം ലക്ഷ്യമാക്കി നിരവധി കുട്ടികള്‍ നഴ്‌സിഗ് പഠനം നടത്തിവരുന്ന ഡബ്ല്യു.എം.ഒ വില്‍ കേരളത്തിന് അകത്തും പുറത്ത് വിവിധ സ്ഥാപനങ്ങളില്‍ ഉന്നത പഠനം നടത്തുന്ന ഒട്ടെറെ കുട്ടികള്‍ ഉണ്ട്. മീനങ്ങാടി മണവയല്‍ അബ്ദുല്‍ ഖാദറിന്റെ മകനാണ് അസ്ഹര്‍. ഉപ്പയുടെ വിയോഗത്തിന് ശേഷം അസ്ഹര്‍ പ്ലസ് വണ്‍ മുതല്‍  ഡബ്ല്യു.എം.ഒ യുടെ സംരക്ഷണത്തിലാണ് പഠനം ആരംഭിച്ചത്. ഒര്‍ഫനേജിന് കീഴിലുള്ള ഡബ്ല്യു.ഒ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിണങ്ങോടിലായിലായിരുന്നു പഠനം. തുടര്‍ന്ന് സ്വകാര്യ സ്ഥാപനത്തില്‍ എന്‍ട്രന്‍സ് പഠനം പൂര്‍ത്തിയാക്കി.

പരിയാരം തൊട്ടിപ്പുറം അബ്ദുല്‍ ഖാദറിന്റെ മകളാണ് മുബഷിറ. ഉപ്പയുടെ മരണത്തിന് ശേഷം എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയാണ് ഓര്‍ഫനേജില്‍ എത്തുന്നത്. കാക്കവയല്‍ സ്‌കുളിലാണ് പ്ലസ് വണ്‍, പ്ലസ് ടു പഠനം പൂര്‍ത്തികരിച്ചത്.
Keywords : Education, Students, Kerala, Wayanadu, Study, Mubashira, Ashar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL