city-gold-ad-for-blogger

ജലം ജീവാമൃതം, മാജിക് ഷോ ശ്രദ്ധേയമായി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 10.12.2014) കാസര്‍കോട് ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജലം ജീവാമൃതം മാജിക് ഷോ ശ്രദ്ധേയമായി. പ്രശസ്ത മജീഷ്യന്‍ സുധീര്‍ മാടകത്താണ് മാജിക്കിലൂടെ ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സന്ദേശവും ആശയവും പകര്‍ന്നത്.

ജലം നമ്മള്‍ പോലും അറിയാതെ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്ന് മാജിക്കിലൂടെ അദ്ദേഹം കാണികള്‍ക്ക് കാണിച്ചുകൊടുത്തു. ജലം സംരക്ഷിക്കുക, വരള്‍ച്ച തടയുക എന്ന സന്ദേശമാണ്  മാജിക്കിലൂടെ നല്‍കിയത്.

മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് പി.ബി. അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ മഹാലിങ്കേശ്വര്‍രാജ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് താലൂക്ക് ഡെപ്യൂട്ടി  തഹസില്‍ദാര്‍ പി.ജെ. ആന്റോ, മാഹിന്‍ കുന്നില്‍, വേണുഗോപാല്‍, രാജേഷ്, ഗിരീഷ്, കെ. അബ്ദുല്‍ ഹമീദ്, ബി.എ. അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. മാജിക് ഷോയുടെ ജില്ലാ തല സമാപനമാണ് മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ നടന്നത്.
ജലം ജീവാമൃതം, മാജിക് ഷോ ശ്രദ്ധേയമായി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Mogral puthur, Kerala, School, Education, Students, Magic Show. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia